ക്രോമില്‍‌ ടാബ് മാറ്റാതെ ഇന്‍സ്റ്റന്‍റ് സെര്‍ച്ച്


ബ്രൗസിങ്ങിനിടെ ചില വാക്കുകള്‍ സെര്‍ച്ച് ചെയ്ത് അവ സംബന്ധിച്ച വിവരങ്ങള്‍ വായിക്കേണ്ടി വരാം. ഇങ്ങനെ ചെയ്യുന്നത് സ്വഭാവികമായും പുതിയൊരു ടാബ് തുറന്നാവും. ഇത് പലപ്പോഴും അത്ര സുഖകരമായി തോന്നില്ല. മാത്രമല്ല പല പ്രാവശ്യം ടാബുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റി നോക്കേണ്ടതായി വരാം.
klikn - Compuhow.com
ഈ പണി എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Kikin. മാകിലെ ലുക്ക് അപ് എന്ന സംവിധാനത്തിന് സമാനമാണിത്. തുറന്ന് വെച്ച പേജില്‍ നിന്ന് കൊണ്ട് തന്നെ ഇന്‍സ്റ്റന്‍റായി സെര്‍ച്ച് ചെയ്യാന്‍ Kikin സഹായിക്കും. മൗസ് ബട്ടണ്‍ ഉപയോഗിച്ച് തന്നെ സെര്‍ച്ച് സാധ്യമാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത. സെര്‍ച്ച് ചെയ്യേണ്ടുന്ന വാക്കിന് മുകളില്‍ മൗസ് ലെഫ്റ്റ് ക്ലിക്ക് ചെയ്ത് പിടിക്കുക. വലത് വശത്ത് തുറക്കുന്ന വിന്‍ഡോയില്‍ അതിന്‍റെ റിസള്‍ട്ട് കാണിക്കും.
വിന്‍ഡോയുടെ മുകളിലെ ടാബുകളിലൂടെ എളുപ്പം കടന്ന് പോകാനാകും. ഇമേജ്, വീഡിയോ, ന്യൂസ് എന്നിവയിലൊക്കെ സെര്‍ച്ച് ചെയ്യാം.

DOWNLOAD

Comments

comments