അനോണിമസ് ആയി സെര്‍ച്ച് ചെയ്യാന്‍


Start page - Compuhow.com

ഇന്‍റര്‍നെറ്റിലെ സുരക്ഷിതത്വവും പ്രൈവസിയും ഇന്ന് ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പല തരത്തിലും ഇന്റര്‍നെറ്റ് ഉപയോഗം ട്രാക്ക് ചെയ്യപ്പെടുന്നു. അതില്‍ സ്വകാര്യ സൈറ്റുകള്‍ മുതല്‍ ഗവണ്‍മെന്‍റ് വരെയുണ്ട്. നിങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം ഒരു പക്ഷേ മറ്റൊരാള്‍ നിരീക്ഷിക്കുന്നുണ്ടാകാം.

ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം നല്കുന്നതാണ് അനോണിമസ് സെര്‍ച്ചിംഗ്. സ്വകാര്യതക്ക് ഭംഗം വരാതെ ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് ചെയ്യാന്‍ ഇത് സഹായിക്കും. ഇതിനായി പല ടൂളുകളും ഉപയോഗിക്കാറുണ്ട്. അത്തരത്തിലൊരു മാര്‍ഗ്ഗമാണ് Startpage.

ഗൂഗിള്‍ സെര്‍ച്ച് സംവിധാനം അടിസ്ഥാനമാക്കിയ ഒരു അനോണിമസ് സെര്‍ച്ചിംഗ് സൈറ്റാണ് Startpage. ഗൂഗിള്‍ നിങ്ങളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാതെ തന്നെ ഇതില്‍ ബ്രൗസ് ചെയ്യാനാവും.
ഇവിടെ സെര്‍ച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്താല്‍ അത് പ്രോക്സിക്കുള്ളിലായതിനാല്‍ ട്രാക്ക് ചെയ്യില്ല.

Comments

comments