ഫുള്‍ പേജ് സ്ക്രീന്‍ ഷോട്ട് ടൂള്‍


സ്ക്രീന്‍ ഷോട്ട് എടുക്കാനുപയോഗിക്കുന്ന നിരവധി ടൂളുകള്‍ നെറ്റില്‍ ലഭിക്കും. എന്നാല്‍ സ്ക്രീന്‍ ഷോട്ടില്‍ വാട്ടര്‍ മാര്‍ക്കിംഗ് , എഡിറ്റിംഗ്, പി.ഡി.എഫ് കണ്‍വെര്‍ഷന്‍ എന്നിവ ഒരുമിച്ച് നടത്താനാവുന്നവ കുറവാണ്. ഇതിനൊക്കെ ഉപകരിക്കുന്ന ഒരു ടൂളാണ് FireShot . പി.എന്‍.ജി, പി.ഡി.എഫ് എന്നീ ഫോര്‍മാറ്റുകളില്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ടൂളാണ് ഇത്. ഒരു വെബ് പേജ് മുഴുവനായോ, സ്ക്രീനില്‍ കാണുന്നത് മാത്രമോ, സെലക്ടഡ് ഭാഗം മാത്രമായോ ഇതില്‍ സ്ക്രീന്‍ഷോട്ട് എടുക്കാം.ഫയര്‍ഫോക്സ് ആഡോണായി വരുന്ന ഈ ടൂള്‍ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, ക്രോം എന്നിവയിലും ഉപയോഗിക്കാം.
ഫയര്‍ഫോക്സില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു ഐക്കണ്‍ അഡ്രസ് ബാറില്‍ ചേര്‍ക്കപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്ത് ഒപ്ഷന്‍സ് സെലക്ട് ചെയ്യാം.
അതുപോലെ സ്ക്രീന്‍ ഷോട്ടില്‍ അനോട്ടേഷന്‍ നല്കാനും ഈ ടൂള്‍ ഉപയോഗിച്ച് സാധിക്കും.

https://addons.mozilla.org/en-US/firefox/addon/fireshot/

Comments

comments