സ്‌ക്രീന്‍ ഡ്രോ… ഫയര്‍ഫോക്‌സില്‍ വരക്കാം..!

ഒരു വെബ് പേജില്‍ നമുക്ക് നമ്മുടെ വകയായി എന്തെങ്കിലും എഴുതി ചേര്‍ക്കാനോ, വരച്ച് ചേര്‍ക്കാനോ സാധിക്കുമോ? മറ്റുള്ളവരെ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് എന്തെങ്കിലും മനസിലാക്കികൊടുക്കാന്‍ ഇങ്ങനെ ചെയ്താല്‍ ഉപകാരപ്പെടും. ഫയര്‍ഫോക്‌സ് ബ്രൗസറില്‍ ഒരു പേജില്‍ നിങ്ങള്‍ക്ക് ഇങ്ങനെ എഴുതി ചേര്‍ക്കുകയോ, വരക്കുകയോ ചെയ്ത് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഷെയര്‍ ചെയ്യാന്‍ സാധിക്കും.
screen draw എന്ന ആഡോണ്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ പെന്‍സില്‍ ഐക്കണ്‍ ടൂള്‍ബാറില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ടൂള്‍ബാറില്‍ നിന്ന് clear, save, text, erase, brush എന്നിവ ഉപയോഗിക്കാം. ടെക്‌സ്റ്റ് സൈസ് മാറ്റം വരുത്താനുള്ള ഒപ്ഷനും ഇതിലുണ്ട്.
https://addons.mozilla.org/en-US/firefox/addon/screen-draw/