സ്കാന്‍ ചെയ്ത പേജുകള്‍ എളുപ്പത്തില്‍ പി.ഡി.എഫ് ആക്കാം


ഓണ്‍ലൈന്‍ ഉപയോഗത്തിനും, മെയില്‍ ചെയ്യാനും മറ്റും പ്രിന്റഡ് മാറ്ററുകള്‍ സ്കാന്‍ ചെയ്യേണ്ടി വരാറുണ്ട്. ഇവ പി.ഡി.എഫ് ആക്കി മാറ്റിയാല്‍ കൈകാര്യം ചെയ്യുക എളുപ്പമാകും. അക്രോബാറ്റ് പോലുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നത് ഈ പണി എളുപ്പം സാധ്യമാക്കുമെങ്കിലും വലിയ ഫയല്‍സൈസാണ് നിങ്ങളുടെ  കംപ്യൂട്ടറില്‍ ഇത്  സൃഷ്ടിക്കുക.
ഴളരെ ചെറിയ സൈസിലുള്ള ഒരു ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്കാന്‍ ചെയ്തെടുക്കുന്ന പേജുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. Scan2PDF എന്ന ഈ പ്രോഗ്രാമിന് 1.5 എം.ബി മാത്രമേ സൈസുള്ളു. ഇന്‍സ്റ്റാള്‍ ചെയ്യുക പോലും ചെയ്യാതെ ഉപയോഗിക്കാനായി പോര്‍ട്ടബിള്‍ വേര്‍ഷനുമുണ്ട്. സ്കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറില്‍ ഈ പ്രോഗ്രാം റണ്‍ ചെയ്യുക. പ്രോഗ്രാമിലെ സ്കാന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പി.ഡി.എഫായി സേവ് ചെയ്യുക.

Download

Comments

comments