ഫയലുകള്‍ ഓണ്‍ലൈനായി സ്കാന്‍ ചെയ്യാം


ഇന്‍റര്‍നെറ്റില്‍ വൈറസ് പ്രശ്നമില്ലാത്ത ഡൗണ്‍ലോഡുകളെന്ന് ഉറപ്പിച്ച് പറയാവുന്നവ കുറവാണ്. വിശ്വസനീയമായ സൈറ്റുകളിലും, ഡൗണ്‍ലോഡുകളിലും ചിലപ്പോള്‍ വൈറസുകളും, മാല്‍വെയറുകളും കടന്ന് കൂടാം. പലപ്പോഴും സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആന്‍റിവൈറസ് പ്രോഗ്രാമുകള്‍ ഇവ കണ്ടെത്തിക്കൊള്ളണമെന്നില്ല. അപ്പോള്‍ നമുക്ക് പരീക്ഷിക്കാവുന്ന ഒരു മാര്‍ഗ്ഗമാണ് ഓണ്‍ലൈന്‍ വൈറസ് സ്കാനിങ്ങ്.
ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു കമ്പനിയാണ് വൈറസ് ടോട്ടല്‍. സസ്പീഷ്യസായ ഫയലുകളും , യു.ആര്‍.എലുകളും ഇതില്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കും.

സ്കാനിങ്ങ് പേജില്‍ ഒരു സൈറ്റിന്‍റെ യു.ആര്‍.എല്‍ നല്കുകയോ,ഒരു ഫയലിന്‍റെ യു.ആര്‍.എല്‍ നല്കുകയോ, ഒരു ഫയ്‍ അപ്ലോഡ് ചെയ്യുകയോ ചെയ്യാം. ഫയല്‍ അപ് ലോഡ് ചെയ്യുന്നതിന് 32 എം.ബി എന്ന സൈസ് പരിധിയുണ്ട്.
ഇത് അപ ലോഡ് ചെയ്ത് സ്കാന്‍ ചെയ്താല്‍ ഡീറ്റെയിലായ റിപ്പോര്‍ട്ട് ലഭിക്കും. മറ്റ് ആന്‍റി വൈറസുകള്‍ ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്, അവയുടെ വിശദാംശങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും.

https://www.virustotal.com/

Comments

comments