ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി വെബ് കണ്ടന്‍റ് സേവ് ചെയ്യാം


Dragdis Extension - Compuhow.com
വെബ് കണ്ടന്‍റുകള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴി സേവ് ചെയ്യാനുള്ള ഒരു സംവിധാനമാണ് dragdis. ഇത് ഒരു വെബ് സര്‍വ്വീസായും, എക്സ്റ്റന്‍ഷനായും ഉപയോഗിക്കാന്‍ സാധിക്കും. വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയവ സൈഡ് ബാറിലേക്ക് എളുപ്പത്തില്‍ ഡ്രാഗ് ചെയ്തിട്ട് സേവ് ചെയ്യാവുന്നതാണ്. ഈ സൈഡ് ബാര്‍ നിങ്ങള്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യുന്ന അവസരത്തില്‍ മാത്രമേ പ്രത്യക്ഷപ്പെടൂ.

ഇത് ഉപയോഗിക്കാന്‍ dragdis സൈന്‍ അപ് ചെയ്ത് ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ബ്രൗസര്‍ ഇന്‍റര്‍ഫേസില്‍ യൗതൊന്നും ഇതുവഴി ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയില്ല. തുടര്‍ന്ന് ഏതെങ്കിലും, വീഡിയോ, ഇമേജ് തുടങ്ങിയവ വലത് വശത്തേക്ക് ഡ്രാഗ് ചെയ്ത് ഒരു സെക്കന്‍ഡ് പിടിച്ചാല്‍ dragdis സൈഡ് ബാര്‍ പ്രത്യക്ഷപ്പെടും.
മൂന്ന് ഇമേജുകളും, മൂന്ന് ഫോള്‍ഡറുകളും ഇതില്‍ ഡിഫോള്‍ട്ടായി ഉണ്ടായിരിക്കും. താഴെ New Folder ക്ലിക്ക് ചെയ്ത് പുതിയ ഫോള്‍ഡറുകള്‍ ആഡ് ചെയ്യാം.
ക്രോം, ഫയര്‍ഫോക്സ്, സഫാരി എന്നിവക്ക് ഈ എക്സ്റ്റന്‍ഷന്‍ ലഭ്യമാണ്.

https://www.dragdis.com

Comments

comments