ഫേസ്ബുക്ക് പോസ്റ്റുകള്‍ സേവ് ചെയ്യാം


ഫേസ്ബുക്കില്‍ ദിവസവും അനേകം ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അവ ലൈക് ചെയ്ത് കുറച്ച് കാലം കഴിഞ്ഞ് അവ വീണ്ടും ഒന്ന് കാണാനായി ശ്രമിച്ചാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

ചിലപ്പോളത് ഒരു പോസ്റ്റോ, പേജോ ആകും. ഇപ്പോള്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. പുതിയതായി ഒരു സേവ് ഒപ്ഷന്‍ ചേര്‍ത്താണ് ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്.
Facebook-save - Compuhow.com
ഇത്തരത്തില്‍ സേവ് ചെയ്യാന്‍ വലത് വശത്ത് കാണുന്ന ആരോയില്‍ ക്ലിക്ക് ചെയ്യുക. Save എന്നും തുടര്‍ന്ന് പോസ്റ്റ് ടൈറ്റിലും അവിടെ കാണാനാവും. ഇത് ക്ലിക്ക് ചെയ്ത് സേവ് ചെയ്യാം. അതേ പോലെ തന്നെ സേവ് നീക്കം ചെയ്യാന്‍ Unsave ഉപയോഗിക്കാം.

സേവ് ചെയ്തവ കാണുന്നതിന് Favorites ല്‍ Saved link ക്ലിക്ക് ചെയ്യുക.
ഫോണ്‍ ആപ്ലിക്കേഷനിലും ഈ സംവിധാനം ലഭ്യമാണ്.

Comments

comments