ഇമേജുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യാം – ബലൂണ്‍


Ballloon - Compuhow.com
ഇന്‍റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുമ്പോള്‍ മനോഹരമായ ഇമേജുകള്‍ ധാരാളം കാണാറുണ്ടാവും. ഇത്തരം ചിത്രങ്ങള്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്താല്‍ ഏറെ സ്പേസ് നഷ്ടമാകും. അതിനൊരു പരിഹാരമാണ് ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യവുമില്ല.

Ballloon എന്ന ക്രോം എക്സ്റ്റന്‍ഷന്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ചിത്രത്തിന് മേലെ മൗസ് വെയ്ക്കുമ്പോള്‍ സേവ് ചെയ്യാനുള്ള ഒപ്ഷന്‍ ലഭ്യമാകും. നിലവില്‍ ഡ്രോപ്ബോക്സിലേക്കും ഇമേജ് സേവ് ചെയ്യാനാവും.

എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ക്ലൗഡ് സെറ്റ് ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ ചെയ്യാനാവും.
ശേഷം ക്ലൗഡ് സെറ്റിങ്ങ്സ് ക്രമീകരിക്കണം.

ഇമേജ് അല്ലെങ്കില്‍ പിഡിഎഫ് ചെയ്യാന്‍ അവയ്ക്ക് മേലെ റൈറ്റ് ക്ലിക്ക് ചെയ്ത് Save to > Google Drive or Dropbox എടുക്കുക.
വളരെ ലളിതമായ രീതിയില്‍ ഇങ്ങനെ ചിത്രങ്ങള്‍ ക്ലൗഡിലേക്ക് സേവ് ചെയ്യാനാകും.

DOWNLOAD

Comments

comments