ശരണ്യ മോഹന്‍ വിവാഹിതയാകുന്നു


പ്രശസ്ത ചലച്ചിത്രതാരം ശരണ്യ മോഹന്‍ വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണൻ ആണു വരൻ. സെപ്റ്റംബർ ആറിന് ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വിവാഹച്ചടങ്ങ് നടക്കും. ഫാസില്‍ ചിത്രമായ അനിയത്തിപ്രാവില്‍ ബാലതാരമായാണ്‌ ശരണ്യ മലയാള സിനിമയില്‍ അരങ്ങേറുന്നത്. തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുള്ള ശരണ്യ നര്‍ത്തകി കൂടിയാണ്‌. ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ്‌ തന്റെ വിവാഹനിശ്ചയ കാര്യം ശരണ്യ വെളിപ്പെടുത്തിയത്.

Comments

comments