സനുഷ ഇനി തൃശ്ശൂര്‍ ഭാഷ പറയും

ബാലനടിയായി എത്തി നായികയായി തിളങ്ങി നില്‍ക്കുന്ന സനുഷ ഇനിമുതല്‍ തൃശ്ശൂര്‍ ഭാഷ അനായാസം പറയും. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന സപ്തമശ്രീ തസ്‌കരയിലാണ് സനുഷയുടെ തൃശ്ശൂര്‍ സ്ലാങിലുള്ള സംഭാഷണം. ചിത്രത്തിന്റെ കഥ പറഞ്ഞു തുടങ്ങിയപ്പോഴേ തൃശ്ശൂര്‍ സ്ലാങില്‍ സംസാരിക്കേണ്ടിവരുമെന്ന് അനില്‍ സാര്‍ പറഞ്ഞിരുന്നു. അപ്പോള്‍ നല്ല പേടി തോന്നിയിരുന്നുവെന്ന് സനുഷ പറയുന്നു. എന്നാല്‍ ചിത്രം ഏല്‍ക്കാന്‍ സനുഷ തീരുമാനിച്ചതോടെ തൃശ്ശൂര്‍ ഭാഷ പഠിക്കാനും ഒരുങ്ങിയിരുന്നു. ഇരിഞ്ഞാലക്കുടയിലുള്ള ഒരു ബന്ധുവിനെയാണ് ഇതിനായി സനുഷ കണ്ടുവച്ചത്. അവര്‍ക്കൊപ്പം കൂടി സംസാരിച്ച് പഠിച്ചു. വിഷമമാണെന്ന് തുടക്കത്തില്‍ തോന്നിയിരുന്നെങ്കിലും എളുപ്പത്തില്‍ പഠിക്കാന്‍ കഴിഞ്ഞെന്നാണ് സനുഷ പറയുന്നത്. ഇപ്പോള്‍ നടി നന്നായി തൃശ്ശൂര്‍ ഭാഷ സംസാരിക്കും. ഏഴ് കള്ളന്മാരുടെ കഥ പറയുന്ന സപ്തമശ്രീ തസ്‌കരയില്‍ ആസിഫ് അലി, പൃഥ്വിരാജ്, നെടുമുടി വേണു, റീനു മാത്യൂസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് എട്ടിന് ചിത്രം തിയേറ്ററിലെത്തും.

English Summary : Sanusha will speak Thrissur language

Leave a Reply

Your email address will not be published. Required fields are marked *