സാംസംഗ് ഗാലക്സി നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യാന്‍ ‘മൈ മൊബൈല്‍ ആപ്”

നഷ്ടപ്പെട്ട ഫോണുകളും, ലാപ് ടോപ്പുകളും ട്രാക്ക് ചെയ്ത് കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ മിക്കതും ഫ്രീയായി ലഭിക്കുന്നതുമാണ്. ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് ഇതുപയോഗപ്പെടുത്താന്‍ വേണ്ടത്.
Samsung my mobile app  - Compuhow.com
സാംസംഗ് ഗാലക്സി ഫോണില്‍ ഇപ്പോള്‍ ഇന്‍ബില്‍റ്റായി ഇത്തരം ഒരു ആന്‍റി തെഫ്റ്റ് ആപ്ലിക്കേഷന്‍ വരുന്നുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
ഫോണ്‍ സെറ്റിങ്ങ്സില്‍ സാംസംഗ് അക്കൗണ്ട് ആഡ് ചെയ്യുക. (Android Settings > Account > Add Account and Choose Samsung Account)

തുടര്‍ന്ന് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. നിലവില്‍ അക്കൗണ്ടില്ലെങ്കില്‍ ഫ്രീയായി അത് നിര്‍മ്മിക്കാനാവും.
ഈ ആപ്ലിക്കേഷന്‍ സെറ്റ് ചെയ്താല്‍ പിന്നെ സാംസംഗ് വെബ്സൈറ്റ് വഴി ഫോണ്‍ ട്രാക്ക് ചെയ്യാനാവും. സൈറ്റില്‍ നേരത്തെ നല്കിയ അക്കൗണ്ട് ഡീറ്റെയില്‍സ് നല്കി ലോഗിന്‍ ചെയ്യുക.

നാവിഗേഷന്‍ മെനുവില്‍ Find My Mobile എന്നൊരു ഒപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാംസംഗ് ഡിവൈസുകള്‍ കാണാം. Locate my mobile, Lock my mobile, Ring my mobile, Call logs തുടങ്ങിയ ഒപ്ഷനുകള്‍ ഇവിടെയുണ്ടാവും.

റിമോട്ട് കണ്‍ട്രോള്‍ ഫീച്ചറുപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ എവിടെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് മനസിലാക്കാനാവും. അതുപോലെ തന്നെ ഫോണ്‍ നഷ്ടപ്പെടാനിടയായാല്‍ അത് ലോക്ക് ചെയ്യാനും, ഫോണിലെ ഡാറ്റകള്‍ പൂര്‍ണ്ണമായും ഇറേസ് ചെയ്യാനും ഇവിടെ സാധ്യമാണ്.

http://findmymobile.samsung.com/login.do

Leave a Reply

Your email address will not be published. Required fields are marked *