സമീര്‍ താഹിര്‍ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍


സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രാജേഷ് ഗോപിനാഥ് എഴുതുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊച്ചി, വാഗമണ്‍, മസനഗുഡി എന്നിവിടങ്ങളിലാണ്.

Comments

comments