മാല്‍വെയര്‍ ഭീഷണി തിരിച്ചറിയാം


Safe browsing - Compuhow.com
മാല്‍വെയറുകളും മറ്റും ഉള്‍പ്പെടുത്തിയ ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തിരിച്ചറിയാന്‍ ക്രോമിലും ഫയര്‍ഫോക്സിലും സേഫ് ബ്രൗസിങ്ങ് സംവിധാനമുണ്ട്. സേഫ് ബ്രൗസിങ്ങ് ഡാറ്റാബേസ് പരിശോധിച്ചാണ് ഇത് കണ്ടെത്തുന്നത്. അത്തരം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്താല്‍ വാണിംഗ് മെസേജ് പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

ചില സൈറ്റുകളിലെ ലിങ്കുകള്‍ ഉപയോഗിക്കുമ്പോളും ഇത്തരം സൈറ്റുകളിലേക്ക് ചെന്ന് പെടാനിടയാകും. സേഫ് ബ്രൗസിങ്ങ് ഡിസേബിള്‍ ചെയ്തിരിക്കുമ്പോഴും അല്ലെങ്കില്‍ ഈ സംവിധാനം ഇല്ലാത്ത ബ്രൗസര്‍ ഉപയോഗിക്കുമ്പോഴും ഇത്തരം ത്രെട്ടുകള്‍ ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. അതിന് മാനുവലായ ഒരു മാര്‍ഗ്ഗമുണ്ട്.

ഒരു സൈറ്റിന്‍റെ സുരക്ഷിതാവസ്ഥ അറിയാന്‍ താഴെ കാണുന്ന ലിങ്ക് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്ത ശേഷം തുടര്‍ച്ചയായി സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്ത് ചേര്‍ക്കുക.

https://www.google.com/safebrowsing/diagnostic?site=

നിലവിലുള്ള ലിസ്റ്റിംഗ് സ്റ്റാറ്റസ്, ഗൂഗിള്‍ ഈ സൈറ്റ് സന്ദര്‍ശിച്ച തിയ്യതി, മാല്‍വെയറുകള്‍ ഈ സൈറ്റ് വഴി വ്യാപിച്ചിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇവിടെ നിന്ന് അറിയാനാവും.

Comments

comments