റിംഗ് മാസറ്റര്‍ ഊട്ടിയിൽറാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്ര്യ സംവിധായകനാകുന്ന റിംഗ് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദിലീപ് ഊട്ടിയില്‍. നായകളെ പരിശീലിപ്പിക്കുന്ന റിംഗ് മാസറ്ററായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഊട്ടിയിലെ കൊള്ളിമലയാണ് ലൊക്കേഷൻ. റാഫി തന്നെ തിരക്കഥ എഴുതിയ ചിത്രത്തില്‍ രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. ഹണിറോസും കീർത്തി സുരേഷും. വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമ്മൂട്, മോഹൻജോസ്, അജു വർഗീസ്, ലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

English Summary : Ring Master in Ootty

Comments

comments