RIM ബ്ലാക്ക് ബെറി പ്ലേബുക്ക് വില കുറച്ചു..


റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തങ്ങളുടെ പ്ലേബുക്ക് ടാബ്‌ലറ്റിന്റെ വില 18 ശതമാനം കുറച്ചു. ആപ്പളഇ# ഐ പാഡ് 2 വില കുറച്ചതോടെയാണ് ബ്ലാക്ക്‌ബെറിയും ഇതിന് തുനിഞ്ഞത്. ഐപാഡ് 2 ന് ഇപ്പോള്‍ കുറഞ്ഞ മോഡലിന് 24500 രൂപയാണ്. പ്ലേബുക്കിന് പുതിയവില 19990 രൂപ.
കഴിഞ്ഞ ഡിസംബറില്‍ പ്ലേബുക്ക് വില റിം 37990 ല്‍ നിന്ന് 24990 രൂപയാക്കി കുറച്ചിരുന്നു.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ടാബ്ലറ്റ് പിസികളുടെ കടുത്ത മത്സരമാണ് നടക്കുന്നത്. വില കൂറഞ്ഞ ടാബ്ലറ്റുകള്‍ കമ്പനികള്‍ മത്സരിച്ച് പുറത്തിറക്കുന്നു. 2990 രൂയുടെ ആകാശും, 3250 രൂപയുടെ ബി.എസ്.എന്‍.എല്‍ പാന്റല്‍ ടാബ്ലറ്റും മാര്‍ക്കറ്റില്‍ ഓളം സൃഷ്ടിക്കുന്നു. വന്‍കിടകമ്പനികള്‍ക്ക് ചെറിയ ഭീഷണിയൊന്നുമല്ല ഈ ചെറിയ വിലയുടെ ടാബ്ലറ്റുകള്‍ ഉയര്‍ത്തുന്നത്.

Comments

comments