പ്രായം കുറയ്ക്കണോ?


അറുപത് വയസായാലും ചര്‍മ്മത്തിന് ചുളിവ് വരുന്നത് താങ്ങാനാവാത്തവര്‍ ഏറെയുണ്ട്. സിനിമക്കാര്‍ മാത്രമല്ല സാധാരണ ജനങ്ങളും തങ്ങളുടെ ചര്‍മ്മ സൗന്ദര്യം കാത്ത് പരിപാലിക്കാന്‍ ഏറെ മെനക്കെടുന്നവരാണ്.
ആള്‍ ഏത് കോലത്തിലിരുന്നാലും ഫോട്ടോ എടുത്ത് കഴിയുമ്പോള്‍ നല്ല തുടുത്ത് വെളുത്തിരിക്കണം എന്നാണ് പലരുടെയും ചിന്ത. ഫോട്ടോഷോപ്പ് ഉള്ളിടത്തോളം കാലം അതിന് പ്രശ്നവുമില്ല. ഏത് ചളുങ്ങിയ മുഖത്തിനുംഗ്ലാമര്‍ നല്കാന്‍ അത്യാവശ്യം ഫോട്ടോഷോപ്പ് വൈദഗ്ദ്യം ഉള്ളവര്‍ക്ക് സാധിക്കും.
എന്നാല്‍ ഫോട്ടോഷോപ്പൊന്നും പഠിക്കാതെ അത്യാവശ്യം മുഖം മിനുക്കുന്ന പണിചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു സൈറ്റാണ് liftmagic.
Lifemagic - Compuhow.com
ഇന്‍സ്റ്റന്‍റ് കോസ്മെറ്റിക് സര്‍ജറി എന്നാണ് സൈറ്റ് തന്നെ വിശേഷിപ്പിക്കുന്നത്. ചര്‍മ്മത്തിന്‍റെ തിളക്കം, മുഖത്തെ പാടുകള്‍, ചുളിവുകള്‍ എന്നിവയൊക്കെ നീക്കം ചെയ്യാന്‍ ഈ ഓണ്‍ലൈന്‍ ടൂള്‍ സഹായിക്കും.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ക്രമീകരണങ്ങളാണ് ഈ സൈറ്റിലുള്ളത്. ഇടത് വശത്ത് കാണുന്ന സെറ്റിങ്ങുകള്‍ അഡ്ജസ്റ്റ് ചെയ്ത് മുഖത്തിന് പുതിയ ലുക്ക് നല്കാം.

http://makeovr.com/liftmagic/

Comments

comments