അനാവശ്യമായ ടൂള്‍ബാറുകള്‍ നീക്കം ചെയ്യാം


അനാവശ്യമായ ടൂള്‍ബാറുകള്‍ പ്രോഗ്രാം ഇന്‍സ്റ്റലേഷന്‍ സമയത്ത് കംപ്യൂട്ടറില്‍ കടന്ന് കൂടുന്നത് സാധാരണമാണ്. മിക്കവാറും ഫ്രീ പോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോളാകും ഇവ കംപ്യൂട്ടറില്‍ കയറിപ്പറ്റുക. ബ്രൗസറില്‍‌ ടൂള്‍ബാറുകള്‍ ഇന്‍സ്റ്റാളാവുകയും, ഹോംപേജില്‍ മാറ്റം വരുകയും ഇതു വഴി സംഭവിക്കാം. കംപ്യൂട്ടര്‍ സപ്പോര്‍ട്ട് ഫോറങ്ങളില്‍ നോക്കിയാല്‍ ഇത്തരം ടൂള്‍ബാറുകള്‍ റിമൂവ് ചെയ്യുന്നത് ഒരു പ്രധാന വിഷയമാണെന്ന് കാണാനാവും.
Forcebyte detector - Compuhow.com
Force Byte Detector എന്ന പ്രോഗ്രാം കംപ്യൂട്ടറിന് സംരക്ഷണവും, ക്ലീന്‍ അപ് സംവിധാനവും ലഭ്യമാക്കുന്നതാണ്. ഇതില്‍ അപ്ഡേറ്റ് സംവിധാനവുമുണ്ട്. protection ടാബില്‍ പോയാല്‍ സ്കാന്‍ ബട്ടണ്‍ കാണാം. അത് സ്റ്റാര്‍ട്ട് ചെയ്താല്‍‌ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ടൂള്‍ബാറുകള്‍ക്കായുള്ള സെര്‍ച്ചിംഗ് ആരംഭിക്കും. ആഡ് വെയറുകള്‍, ടൂള്‍ബാറുകള്‍ തുടങ്ങിയവ ഈ സെര്‍ച്ചിംഗില്‍ കണ്ടെത്തപ്പെടും.

ചില പ്രോഗ്രാമുകള്‍ റിമൂവ് ചെയ്യുന്നതിന് മുമ്പായി അത് നീക്കം ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കും. ഇത് വഴി ആവശ്യമായവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് ഒഴിവാക്കാം. settings മെനുവില്‍ പ്രൊട്ടക്ഷന്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും. ഇതുവഴി അനവശ്യമായ പ്രോഗ്രാമുകള്‍, സ്ക്രിപ്റ്റ്, ആഡുകള്‍ തുടങ്ങിയവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് തടയാനാവും.
സിസ്റ്റത്തില്‍ നിന്ന് ടെംപററി ഫയലുകള്‍ നീക്കം ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

DOWNLOAD

Comments

comments