വിന്‍ഡോസിലെ അനാവശ്യമായ ടൂള്‍ബാറുകള്‍ നീക്കം ചെയ്യാം


ഇന്‍റര്‍നെറ്റ് ബ്രൗസറുകളില്‍ ടൂള്‍ ബാറുകള്‍ കടന്ന് കൂടുക പലപ്പോഴും അറിയാതെയാവും. ഏതെങ്കിലും പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിനൊപ്പം ടൂള്‍ബാറുകളും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പലപ്പോഴും ഇവ ഏറെ ഉപദ്രവും വരുത്തുകയും ചെയ്യും. ചില പ്രോഗ്രാമുകള്‍ക്കൊപ്പം ടൂള്‍ബാറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമോയെന്ന് സെലക്ട് ചെയ്യാനാവുമെങ്കില്‍, ചിലതില്‍ ഡിഫോള്‍ട്ടായി ഇത് സലെക്ടഡായിരിക്കും. ഇത്തരത്തിലുള്ള ടൂള്‍ബാറുകളെ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഒരു എളുപ്പവഴിയാണ് Toolbar Cleaner.

ക്രോം, ഫയര്‍ഫോക്സ്, എക്സ്പ്ലോറര്‍ തുടങ്ങിയ ബ്രൗസറുകളില്‍ നിന്ന് എളുപ്പത്തില്‍ ടൂള്‍ബാറുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമാണിത്. ബാബിലോണ്‍, ആസ്ക് പോലുള്ളവ ഒറ്റയടിക്ക് തന്നെ നീക്കം ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും. ഇത് റണ്‍ ചെയ്യുന്നതിന് മുമ്പായി ബ്രൗസറുകള്‍ ക്ലോസ് ചെയ്തിരിക്കണം. റണ്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ടൂള്‍ബാറുകളുടെ ലിസ്റ്റ് കാണിക്കും.
http://toolbarcleaner.com/

Comments

comments