ഫോട്ടോകളിലെ പാടുകള്‍ നീക്കം ചെയ്യാം

ഫോട്ടോഷോപ്പ് ജനകീയമായ കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിരുന്നത് ഒരു പക്ഷേ പഴയ ഫോട്ടോകള്‍ റീടച്ച് ചെയ്തെടുക്കുന്നതിനായിരുന്നിരിക്കണം. ആല്‍ബങ്ങളിലെ കുത്തും, പാണ്ടും വീണ ഫോട്ടോകളുമായി ആളുകള്‍ സ്റ്റുഡിയോയില്‍ ചെന്ന് അവയെ പുനര്‍ജ്ജീവിപ്പിച്ചു. പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെ കളറാക്കി മാറ്റുന്ന പരിപാടിയും അക്കാലത്ത് സജീവമായിരുന്നു.
Photo blemish remover - Compuhow.com
പഴക്കം ചെന്ന് ഫോട്ടോകളില്‍ ചില ഭാഗങ്ങള്‍ മങ്ങിയും, പാടുകള്‍ വീണുമൊക്കെ കാണപ്പെടും. ഫോട്ടോഷോപ്പ് ഉപയോഗിക്കാതെ തന്നെ ഇത്തരം ചിത്രങ്ങള്‍ ടച്ച് ചെയ്തെടുക്കാന്‍ സാധിക്കും. അത്തരത്തിലൊരു പ്രോഗ്രാമാണ് Photo Blemish Remover.

വളരെ വേഗത്തില്‍ ചിത്രങ്ങള്‍ ക്ലിയറാക്കി എടുക്കാന്‍ ഈ പ്രോഗ്രാം ഉപയോഗിക്കാം.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രഷ് സൈസ് യോജിച്ചത് എടുക്കുക. എവിടെയാണോ കറക്ട് ചെയ്യേണ്ടത് , അവിടെ ക്ലിക്ക് ചെയ്യുക.

ഫോട്ടോഷോപ്പിലെ ക്ലോണ്‍ സ്റ്റാമ്പ് ടൂളിന് സമാനമായ പ്രവര്‍ത്തനമാണ് ഇതിന്‍റേതും. സെല്ക്ട് ചെയ്യുന്ന ഭാഗം സമീപത്തുള്ളതിന് സമാനമായ രീതിയില്‍ റീപ്ലേസ് ചെയ്യുകയാണ് ഇതില്‍ ചെയ്യുന്നത്.
ഫോട്ടോഷോപ്പ് അറിയാത്തവര്‍ക്ക് തങ്ങളുടെ പഴയചിത്രങ്ങള്‍ ടച്ച് ചെയ്യാന്‍ ഈ പ്രോഗ്രാം ഉപകരിക്കും.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *