Qvo6.com നെ തുരത്താം


Qvo6-virus - Compuhow.com
ഫ്രീ വെയറുകള്‍ക്കൊപ്പം കടന്ന് കയറി ബ്രൗസറിനെ ഹൈജാക്ക് ചെയ്യുന്ന ഒരു പ്രോഗ്രാമാണ് Qvo6.com . ഇത് ബ്രൗസര്‍ ഹോം പേജ് മാറ്റുകയും, ഒരു ശല്യമായിത്തീരുകയും ചെയ്യും.
ഇത് കംപ്യൂട്ടറില്‍ കയറിക്കൂടിയാല്‍ ഓരോ തവണയും ബ്രൗസര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ Qvo6.com സൈറ്റിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. പല ഫ്രീ പ്രോഗ്രാമുകള്‍ക്കൊപ്പവും Qvo6.com ഇന്ന് കയറിക്കൂടുന്നുണ്ട്.
ഇത് എങ്ങനെ നീക്കം ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

AdwCleaner
adwcleaner- Compuhow.com
എന്ന യൂട്ടിലിറ്റി പ്രോഗ്രാം ഉപയോഗിച്ച് Qvo6 നീക്കം ചെയ്യാം. ഇത് റണ്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ ബ്രൗസറുകളും, പ്രോഗ്രാമുകളും ക്ലോസ് ചെയ്യണം. തുടര്‍ന്ന് AdwCleaner ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് Search ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സെര്‍ച്ചിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഒരു നോട്ടപാഡ് ഫയല്‍ തുറന്ന് വരും. ഇതില്‍ രജിസ്ട്രി കീ അടക്കമുണ്ടാകും. അഥവാ ഇതില്‍ ഫയല്‍ വിവരം കാണുന്നില്ലെങ്കില്‍ നോട്ട്പാഡ് ക്ലോസ് ചെയ്ത് next ക്ലിക്ക് ചെയ്യുക.

Delete button ക്ലിക്ക് ചെയ്ത് റിമൂവ് ചെയ്യാം.
തുറന്നിരിക്കുന്ന ഫയലുകള്‍ സേവ് ചെയ്യണോ എന്ന് ചോദിക്കുമ്പോള്‍ അവ സേവ് ചെയ്യുക. തുടര്‍ന്ന് Qvo6 നീക്കം ചെയ്യാം.
HitmanPro തുടങ്ങിയ പ്രോഗ്രാമുകളും ഇതിന് ഉപയോഗിക്കാം.

DOWNLOAD

Comments

comments