ഫയര്‍ഫോക്സ് ക്ലോസ് ബട്ടണ്‍ നീക്കം ചെയ്യാം


firefx - Compuhow.com
പലപ്പോഴും അറിയാതെ ബ്രൗസര്‍ ടാബുകള്‍ ക്ലോസ് ചെയ്ത് പോകാറുണ്ടാവും. വേഗത്തില്‍ ജോലികള്‍ ചെയ്യുമ്പോളൊക്കെ ഇത്തരത്തില്‍ ക്ലോസായിപ്പോകുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഫയര്‍ഫോക്സില്‍ ഈ പ്രശ്നം നേരിടുമ്പോളുള്ള ചില പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.
ക്ലോസ് ചെയ്ത് പോകുന്ന ടാബുകള്‍ വീണ്ടും തുറക്കാന്‍ Ctrl + Shift + T അടിച്ചാല്‍ മതി. എന്നാല്‍ ക്ലോസ് ടാബ് ബട്ടണ്‍ നീക്കം ചെയ്യാനുമാകും. അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.

അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക.
തുടര്‍ന്ന് “I’ll be careful, I promise! എന്നിടത്ത് ക്ലിക്ക് ചെയ്യുക.
Firefox-Browser - Compuhow.com
തുടര്‍ന്ന് വരുന്ന ലിസ്റ്റില്‍ “browser.tabs.closeButtons റൈറ്റ് ക്ലിക്ക് ചെയ്ത് “Modify ല്‍ ക്ലിക്ക് ചെയ്യുക.
തുറന്ന് വരുന്ന പോപ് അപ് വിന്‍ഡോയില്‍ ക്ലോസ് ബട്ടണ്‍ വാല്യുകള്‍ കാണാം.

ക്ലോസ് ബട്ടണ്‍ നീക്കം ചെയ്യാന്‍ വാല്യു 2 ആയി നല്കുക. തുടര്‍ന്ന് സേവ് ചെയ്യുക.

Comments

comments