അനാവശ്യമായ ടൂള്‍ബാറുകളും, മാല്‍ വെയറുകളും നീക്കം ചെയ്യാം

ഇന്ന് ഇന്‍റര്‍നെറ്റില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഫ്രീ പ്രോഗ്രാമുകള്‍ ലഭിക്കും. ഇവയൊക്കെ ഡൗണ്‍ലോഡ് ചെയ്യുന്നവരും ഒട്ടേറെയുണ്ട്. പക്ഷേ ഇതിന്‍റെയൊരു ദോഷവശമെന്നത് ഇത്തരം പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചില അനാവശ്യമായ ടൂള്‍ബാറുകളും ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമെന്നതാണ്. ഇത് പലപ്പോഴും കംപ്യൂട്ടറിനെ സ്ലോ ആക്കുകയും ചെയ്യും. ഇത്തരം ടൂള്‍ബാറുകളും, മാല്‍വെയറുകളും നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് AdwCleaner.

AdwCleaner - Compuhow.com

വിന്‍ഡോസിലുള്ള അനാവശ്യ ടൂള്‍ബാറുകളും, മാല്‍ വെയറുകളും, മറ്റ് ആപ്ലിക്കേഷനുകളും നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് AdwCleaner. സൗജന്യമായി ലഭിക്കുന്ന ഈ പ്രോഗ്രാം വളരെ സൈസ് കുറഞ്ഞതുമാണ്. 32, 64 ബിറ്റുകളില്‍ ലഭിക്കുന്ന ഇത് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ വര്‍ക്ക് ചെയ്യും.

ഈ പ്രോഗ്രാം ഓപ്പണ്‍ ചെയ്ത ശേഷം മെയിന്‍ സ്ക്രീനിലെ Search ക്ലിക്ക്ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ സിസ്റ്റം സെര്‍ച്ച് ചെയ്താല്‍ മാല്‍വെയര്‍, ആഡ് വെയര്‍, ടൂള്‍ബാറുകള്‍ എന്നിവ കണ്ടെത്തും. സെര്‍ച്ചിംഗ് പൂര്‍ത്തിയാകുമ്പോള്‍ ഫൈന്‍ഡ് ചെയ്തവ ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് Delete ക്ലിക്ക് ചെയ്ത് ഇവ നീക്കം ചെയ്യാം.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *