റിമോട്ട് ചെക്ക് ചെയ്യാന്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍


Remote - Compuhow.com
ടി.വിയുടെയോ, ഹോം തീയേറ്ററിന്‍റെയോ ഒക്കെ റിമോട്ടിലെ ബാറ്ററി ചാര്‍ജ്ജ് തീരുമ്പോളാവും പുതിയത് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുക. എന്നാല്‍ ഇത് നേരത്തെയറിയാന്‍ നിങ്ങളുടെ ഫോണുപയോഗിച്ച് ഒരു മാര്‍ഗ്ഗമുണ്ട്.
റിമോട്ടുകള്‍ ഇന്‍ഫ്രാറെഡ് കിരണങ്ങളുപയോഗിച്ചാണ് നിയന്ത്രണം സാധ്യമാക്കുന്നത്. ഇത് നേത്രങ്ങളുപയോഗിച്ച് കാണാനാവില്ലെങ്കിലും ഫോണ്‍ ക്യാമറയ്ക്ക് കണ്ടെത്താനാവും.

ഇത് വഴി റിമോട്ടിന്‍റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. ഫോണിലെ ഫ്രണ്ട് ക്യാമറ ഓപ്പണ്‍ ചെയ്ത് റിമോട്ട് അതിന് നേരെ പിടിച്ച് അമര്‍ത്തുക. ഒരു ഫ്ലാഷ് പോലെ തെളിഞ്ഞാല്‍ ബാറ്ററി ടാര്‍ജ്ജുണ്ടെന്ന് മനസിലാക്കാം. എന്നാല്‍ മങ്ങിയ വെളിച്ചമാണ് വരുന്നതെങ്കില്‍ ചാര്‍ജ്ജ് കുറവായിരിക്കും.
ഫോണില്‍ മാത്രമല്ല ലാപ്ടോപ്പിലെ ബില്‍റ്റ് ഇന്‍ ക്യാമറയിലും ഈ പരീക്ഷണം നടത്താം.

Comments

comments