കംപ്യൂട്ടര്‍ ജോലികള്‍ ബോറടിപ്പിക്കുന്നോ ?


കംപ്യൂട്ടറിന് മുന്നില്‍ ഏറെ നേരം ഇരുന്നുള്ള ജോലികള്‍ മനസ് മടുപ്പിക്കുന്നതാണ്. ഒട്ടേറെ സമയം കംപ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്നത് പല ശാരീരിക പ്രശ്നങ്ങള്‍ക്കുമിടയാക്കും. ഇതില്‍ പ്രധാനപ്പെട്ടത് കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളാണ്.
ഏറെ നേരം നീളുന്ന കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ വിശ്രമത്തിനോര്‍മ്മിപ്പിക്കുന്നതും, കണ്ണിന് റെസ്റ്റ് നല്കുന്നതുമായ ചില പ്രോഗ്രാമുകളെ ഈ കോളത്തില്‍ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ പരിചയപ്പെടുത്തുന്നത് ഓണ്‍ലൈനായി തന്നെ മനസിനും ശരീരത്തിനും റിലാക്സ് നല്കുന്ന ചില സൈറ്റുകളെയാണ്.

ഓണ്‍ലൈനായി തന്നെ അല്പം റിലാക്സേഷനാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഉപയോഗപ്പെടുത്താവുന്ന ഏതാനും സൈറ്റുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Calm

അല്പം നേരമെടുക്കും ഈ സൈറ്റ് ലോഡ് ചെയ്യാന്‍., പക്ഷേ അതിന് തക്ക മികവും ഇതിനുണ്ട്. സൈറ്റില്‍ guided relaxation എടുത്ത് കസ്റ്റമൈസ് ചെയ്യാം. രണ്ട് മിനുട്ടോ, പത്ത് മിനുട്ടോ എത്രസമയം റിലാക്സ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാം. ആനിമേറ്റഡ് പശ്ചാത്തലവും അതിന്‍റെ ശബ്ദവും സെലക്ട് ചെയ്യുക. പ്രകൃതിയുടെ വിഭിന്നങ്ങളായ ശബ്ദവും കാഴ്ചയും ആസ്വദിച്ച് അല്പസമയം നിങ്ങളുടെ മനസ് മറ്റെവിടേക്കോ പോകും.

http://www.calm.com/

WEAVE SILK
Weavesilk - Compuhow.com
കൗതുകരമായ മറ്റൊരു സൈറ്റാണ് വീവ് സില്‍ക്ക്. സൈറ്റ് തുറന്ന് കറുത്ത പശ്ചാത്തലത്തില്‍ മൗസുപയോഗിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും വരയ്ക്കാം. സില്‍ക്ക് നാരുകള്‍ പോലെ അവിടെ മനോഹരമായ ഡിസൈനുകള്‍ നിറയും. വരയ്ക്കുന്നതിനൊക്കെ പ്രതിബിംബവും വരും. അല്പ സമയത്തിനകം മനോഹരമായ ഡിസൈനുകള്‍ നിങ്ങള്‍ക്ക് രൂപപ്പെടുത്താം.
ഇത് ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്. ഡിസൈനോടൊപ്പം സൗമ്യമായ സംഗീതവും കേള്‍ക്കാം.

http://weavesilk.com/

Rain For Me
Rainforme - Compuhow.com
മഴയെന്നത് വളരെ കാല്പനികത നിറഞ്ഞ ഒന്നാണല്ലോ. മഴയുടെ സംഗീതം എന്നൊക്കായാണല്ലോ സാഹിത്യഭാഷയിലെ വിശേഷണം. പണിയെടുത്ത് ബോറടിച്ചിരിക്കുമ്പോള്‍ അല്പം മഴയുടെ സാമീപ്യം അനുഭവിക്കാനായാല്‍ അത് മനസിന് നല്ല സുഖം പകരുന്ന ഒന്നാവും. അതിനാണ് Rain For Me. സൈറ്റ് തുറന്നാല്‍ മഴയുടെ ശബ്ദവും മഴയുടെ പശ്ചാത്തവും കാണാം. ഹെഡ്ഫോണ്‍ ഫിറ്റ് ചെയ്ത് കണ്ണടച്ചിരുന്ന് നോക്കുക. തീര്‍ച്ചയായും നിങ്ങളുടെ മൂഡില്‍ മാറ്റം വരും.

http://rainfor.me/

കീബോര്‍ഡിലും മൗസിലും തൊടാതെ കടലിന്‍റെ സംഗീതം കേട്ട് രണ്ട് മിനുട്ട് റെസ്റ്റെടുക്കാന്‍ നിങ്ങള്‍ക്കാവുമോ. പരീക്ഷിച്ച് നോക്കാം. അതിന് താഴെ കാണുന്ന സൈറ്റില്‍ പോവുക. തിരയുടെ ശബ്ദം കേട്ട് അല്പസമയം ഇരിക്കുക. അഥവാ നിങ്ങള്‍ മൗസിലോ, കീബോര്‍ഡിലോ തൊട്ടാല്‍ FAIL എന്ന മെസേജ് വരും.
donothing - Compuhow.com
http://www.donothingfor2minutes.com/

Comments

comments