ജെ.പി.ഇ.ജി സൈസ് കുറയ്ക്കാം


പൊതുവെ എല്ലാവരും ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ക്യാമറയുടെ ഏറ്റവും ഉയര്‍ന്ന പിക്സല്‍ ശേഷിയിലിട്ടാണ് ചിത്രങ്ങളെടുക്കുക. അതുകൊണ്ട് തന്നെ ഒരു ഫോട്ടോ 5 എം.ബിക്ക് മേലെയൊക്കെ ഉണ്ടാകും. സാധാരണഗതിയില്‍ അതത്ര സുഖമുള്ള കാര്യമാകില്ല. കാരണം കുറച്ച് ചിത്രങ്ങള്‍ നെറ്റിലേക്ക് അപ് ലോഡ് ചെയ്യണമെന്ന് വിചാരിച്ചാല്‍ കുറെ നേരം അതിന് വേണ്ടി ചെലവഴിക്കേണ്ടി വരും. അതിനാല്‍ തന്നെ പലരും ഫോട്ടോകളുടെ സൈസ് കുറച്ചതിന് ശേഷമാകും അവ അപ്‍ലോഡ് ചെയ്യാറ്.
Jpegmini - Compuhow.com

നിരവധി ടൂളുകള്‍ ഈ ആവശ്യത്തിനായി ലഭ്യമാണ്. അത്തരത്തിലൊരു മികച്ച ടൂളാണ് JPEGMini. ഇമേജഡ് റീസൈസറിലെന്ന പോലെ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് സംവിധാനം വഴി ഇതിലേക്ക് ചിത്രങ്ങള്‍ ചേര്‍ക്കാം.

ഫ്രീ ട്രയലായി JPEGMini ലഭ്യമാണ്. വളരെ ലളിതമായ ഇന്‍റര്‍ഫേസാണ് പ്രോഗ്രാമിന്‍റേത്. ചിത്രങ്ങള്‍ ഡ്രാഗ് ചെയ്തിട്ടാല്‍ അവയുടെ കണ്‍വെര്‍ഷന്‍ പുരോഗതി മുന്നില്‍ കാണിക്കും.
ചിത്രങ്ങളുടെ ക്വാളിറ്റി കുറയ്ക്കാതെ അഞ്ചിലൊന്നായി ഫയല്‍സൈസ് കുറയ്ക്കാന്‍ JPEGMini സഹായിക്കും.

http://www.jpegmini.com/

Comments

comments