ഡിജിറ്റല്‍ ക്യാമറയിലെ മെമ്മറി കാര്‍ഡില്‍ നിന്ന് ഡെലീറ്റാക്കിയ ചിത്രങ്ങള്‍ റിക്കവര്‍ ചെയ്യാം


ഡിജിറ്റല്‍ക്യാമറകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടല്ലോ. ഇവയുടെ സ്റ്റോറേജ് മെമ്മറി കാര്‍ഡുകളാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലപ്പോഴും ക്യാമറയില്‍ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ചിത്രങ്ങളെടുത്ത് കൂട്ടുകയും, കംപ്യൂട്ടറില്‍ അത് ചെക്കുചെയ്യുമ്പോള്‍ ഡെലീറ്റ് ചെയ്യുകയും ചെയ്യും.
ഇങ്ങനെ ഡെലീറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും നിങ്ങള്‍ സൂക്ഷിക്കണമെന്ന് വിചാരിച്ച ഫോട്ടോയും നഷ്ടമായേക്കാം. പലപ്പോഴും അബദ്ധത്തില്‍ ചിത്രങ്ങള്‍ ക്യാമറയില്‍ നിന്ന് തന്നെ ഡെലീറ്റ് ചെയ്ത് പോകാറുണ്ട്.
ഇങ്ങനെ അബദ്ധത്തില്‍ ഡെലീറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ റിക്കവര്‍ ചെയ്യാനുള്ള ഒരു ഫ്രീ ടൂളാണ് Digicam Photo Recovery .

ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം കംപ്യൂട്ടറുമായി കാര്‍ഡ് ബന്ധിപ്പിക്കുക. ലാപ് ടോപ്പുകളില്‍ കാര്‍ഡ് സ്ലോട്ട് ഉണ്ടെങ്കില്‍ അതിലോ, അല്ലെങ്കില്‍ കാര്‍ഡ് റീഡര്‍ വഴിയോ കാര്‍ഡ് കണക്ട് ചെയ്യാം.
മൈ കംപ്യൂട്ടര്‍ തുറന്ന് കാര്‍ഡ് കാണിക്കുന്നുണ്ടോ എന്ന് നോക്കുക. ഇനി പ്രോഗ്രാം റണ്‍ ചെയ്ത് കാര്‍ഡിന്‍റെ ഡ്രൈവ് ലെറ്റര്‍ സെലക്ട് ചെയ്യുക. റിക്കവറില്‍ ക്ലിക്ക് ചെയ്യുക.

റിക്കവര്‍ ചെയ്യേണ്ടുന്ന ഫോള്‍ഡര്‍ ചോദിക്കുമ്പോള്‍ കംപ്യൂട്ടറിലെ ഒരു ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. മെമ്മറി കാര്‍ഡ് സെലക്ട് ചെയ്യരുത്.
Download

Comments

comments