റിയല്‍ടൈം ഫയല്‍ ക്ലീനിങ്ങ്


കംപ്യൂട്ടറില്‍ നിന്ന് ടെംപററി ഫയലുകള്‍ ഒഴിവാക്കാന്‍ ഏറെ ഉപയോഗിക്കുന്ന പ്രോഗ്രാമാണ് സിസി ക്ലീനര്‍. ഇതിന്റെയൊരു മെച്ചം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണെന്നതാണ്.എന്നാല്‍ ഇതില്‍ റിയല്‍ ടൈം മോണിട്ടറിംഗ് സാധ്യമല്ല. അത് സാധ്യമാകുന്ന ഒരു പ്രോഗ്രാമാണ് FileCleaner.
Filecleaner - Compuhow.com
ഇതുപയോഗിച്ച് സാധാരണ ചെയ്യുന്ന എല്ലാവിധ ഫയല്‍ ക്ലീനിങ്ങ് ജോലികളും ചെയ്യാം. ഇതും വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ്. എന്നാല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബണ്ടില്‍ ചെയ്ത് വരുന്ന ഒരു ബാക്കപ്പ് പ്രോഗ്രാം കൂടെ ഇന്‍സ്റ്റാളാവാതെ ശ്രദ്ധിക്കണം.

ടൂളുകള്‍ ഇന്റര്‍ഫേസിന്‍റെ ഇടത് വശത്തും, ഫയലുകള്‍ വലത് വശത്തുമാണ് കാണിക്കുക. ഓപറ, എക്സ്പ്ലോറര്‍, ഫയര്‍ഫോക്സ്, ക്രോം എന്നിവയെ ഇത് സപ്പോര്‍ട്ട് ചെയ്യും. ബ്രൗസിങ്ങ് ഹിസ്റ്ററി, കുക്കികള്‍, ടൈപ്പ് ചെയ്യുന്ന യു.ആര്‍.എലുകള്‍, തുടങ്ങിയവയെല്ലാം ഇത് അനലൈസ് ചെയ്യും.

ടൂള്‍ബാര്‍സ്, ആപ്ലിക്കേഷന്‍സ്. വിന്‍ഡോസ്, എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ഇതില്‍ ഫയലുകള്‍ കാണാനാവും.

http://www.filecleaner.com/features

Comments

comments