വെബ്സൈറ്റ് വായന എളുപ്പമാക്കാം


സ്ഥിരം സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളില്‍ നിങ്ങളെന്താണ് ചെയ്യുന്നത്. വായിക്കുകയാണോ? വാര്‍ത്തകളും മറ്റ് ആര്‍ട്ടിക്കിളുകള്‍ക്കുമായി ചില സൈറ്റുകള്‍ മിക്കവരും ബുക്ക് മാര്‍ക്ക് ചെയ്തിടാറുണ്ട്. അത്തരം സൈറ്റുകള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒന്നാണ് Skimr.
skimr - Compuhow.com
ഫേവറിറ്റ് സൈറ്റുകളിലെ ലേറ്റസ്റ്റ് അപ്ഡേറ്റുകള്‍ എളുപ്പം വായിക്കാന്‍ സഹായിക്കുന്ന ഒറു വെബ്സര്‍വ്വീസാണ് Skimr. ഇതുപയോഗിക്കുമ്പോള്‍ ആഡ് ചെയ്ത് സൈറ്റുകള്‍ ഒരു ലിസ്റ്റായി കാണിക്കുകയും അവയില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ അപ്ഡേഷനുകള്‍ കാണിക്കുകയും ചെയ്യും.

ഇതില്‍ ആദ്യം ലോഗിന്‍ ചെയ്യുമ്പോള്‍ ഏതാനും സൈറ്റുകള്‍ പ്രിസെറ്റായി ഉണ്ടാകും. അത് നീക്കം ചെയ്യാവുന്നതാണ്. സൈറ്റിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും പുതിയ അപ്ഡേഷന്‍ ടെക്സ്റ്റ് മാത്രമായി കാണിച്ച് തരും. അവയുടെ തലക്കെട്ടുമുണ്ടാകും. വളരെ എളുപ്പത്തിലുള്ള വായനക്ക് ഇവ സഹായിക്കും.

www.skimr.co

Comments

comments