ബുക്ക് മാര്‍ക്കുകളെ മറക്കാം..Read Later Fast


പരമ്പരാഗതമായ ബുക്ക് മാര്‍ക്കിങ്ങ് അവസാനിപ്പിച്ച് പുതി രീതികളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്. ഏറെ പ്രചാരം നേടുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് Read Later Fast .
വെബ് പേജുകതള്‍ പിന്നീട് വായിക്കാനായി സേവ് ചെയ്യുക, നിരവധി ടാബുകള്‍ ഒരേ സമയം തുറന്ന് വെയ്ക്കുന്നതില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുക, ഓഫ് ലൈനായി വെബ്പേജുകള്‍ വായിക്കുക എന്നീ കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാം.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ റൈറ്റ് ക്ലിക്ക് കോണ്‍ടെക്സ്റ്റ് മെനു ക്രോമില്‍ ആഡ് ചെയ്യപ്പെടും. നിങ്ങള്‍ ഒരു വെബ് പേജ് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ പേജില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Read Later Fast ക്ലിക്ക് ചെയ്ത് പേജ് സേവ് ചെയ്യാം. CTRL+SHIFT+L എന്ന ഷോര്‍ട്ട്കട്ടും ഇതിനായി ഉപയോഗിക്കാം.

പേജ് സേവായാല്‍ പോപ്പ് അപ് വഴി ഇത് കാണിക്കും. ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്ത പേജുകള്‍ ആക്സപ്റ്റ് ചെയ്യാം.
ഇതിന്‍റെ ഒരു പ്രത്യേകത എന്നത് വായിക്കുന്നതിന് രണ്ട് തരം വ്യു ലഭിക്കും എന്നതാണ്. നോര്‍മല്‍ വെബ് പേജായോ, ടെക്സ്റ്റ് മാത്രമായോ ഇത് കാണാന്‍ സാധിക്കും. ലാപ്ടോപ്പിലും മറ്റും നെറ്റ് കണക്ഷനില്ലാത്ത യാത്രകള്‍ക്കിടയിലും മറ്റും വായിക്കുന്നതിനായി ഇങ്ങനെ സേവ് ചെയ്തിടാം.

Download

Comments

comments