രാമായണത്തിന് ഗൂഗിള്‍ ഭാഷ്യം


ഗൂഗിളിന്റെ ഇന്തോനേഷ്യന്‍ വിഭാഗം രാമായണത്തിന് ഒരു ഗൂഗിള്‍ ഏജ് വ്യാഖ്യനവുമായി വന്നിരിക്കുന്നു. രാമായണത്തെ ഡിജിറ്റല്‍ കാലഘട്ടത്തിലൂടെ അവതരിപ്പിക്കുന്ന ഈ സൈറ്റ് പക്ഷേ ഇന്തോനേഷ്യന്‍ ഭാഷയായ ബഹാസയിലാണ്. പ്ലോട്ട് ഒന്നു തന്നെയാണെങ്കിലും കഥാപാത്രങ്ങള്‍ ഗൂഗില്‍ ടൂള്‍സ് ഉപയോഗിക്കുന്നവരാണ്. ഗൂഗിള്‍ ടോക്ക്, മാപ്പ്, ജിമെയില്‍ തുടങ്ങിയവ ഉപയോഗിക്കുന്ന രാമനെയും, സീതയെയുമൊക്കെ ഇതില്‍ കാണാം.
ഇത് ക്രോമില്‍ മാത്രമേ വര്‍ക്കാവുകയുള്ളു.
ഇത്തരമൊരു വ്യാഖ്യാനം ഇന്ത്യയിലായിരുന്നെങ്കില്‍ എന്നേ വിവാദമായേനെ.
സൈറ്റ് കാണാന്‍ ഇവിടെ പോവുക
http://www.ramaya.na/

Comments

comments