എസ്.എം.എസ് ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്

ഏറെ കുറ്റം പറയുമെങ്കിലും ഇന്ത്യന്‍ റെയില്‍വേ ചില കാര്യക്ഷമമായ മാറ്റങ്ങള്‍ അടുത്ത കാലത്തായി നടപ്പാക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ക്യൂവില്‍ നിന്ന് നേരം കളയാതെയും, ഏജന്‍സിയെ സമീപിക്കാതെയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഉദാഹരണം.
Railway ticket booking through sms - Compuhow.com
ഓണ്‍ലൈന്‍ ബുക്കിങ്ങിന് പുറമെ കുറച്ച് കാലം മുമ്പ് എസ്.എം.എസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും റെയില്‍വേ നടപ്പാക്കിയിട്ടുണ്ട്. പേപ്പര്‍ പ്രൂഫ് ഉപയോഗിക്കേണ്ടാത്തതിനാല്‍ ഒരു എക്കോ ഫ്രണ്ട്‍ലി മാര്‍ഗ്ഗം കൂടിയാണ് ഇത് എന്ന് പറയാം.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമേ പി.എന്‍.ആര്‍ സ്റ്റാറ്റസ്, അലര്‍ട്ട്, സീറ്റ് ലഭ്യത തുടങ്ങിയവയും എസ്.എം.എസ് വഴി ലഭിക്കും.

ഇന്‍റര്‍നെറ്റില്ലാതെ തന്നെ ടിക്കറ്റ് മൊബൈല്‍ വഴി ബുക്ക് ചെയ്യുന്നത് എങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
1. ബാങ്ക് ഐ.ഡി യുമായി ചേര്‍ത്ത് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് ഒരു മണി മൊബൈല്‍ എ‍ഡന്‍റിഫയറും, വണ്‍ ടൈം പാസ് വേഡും നല്കും.

2. ഇവ ലഭിച്ചാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്ര ചെയ്യേണ്ടുന്ന ട്രെയിന്‍, തിയ്യതി, സ്റ്റേഷന്‍, ലക്ഷ്യസ്ഥാനം, ക്ലാസ്സ് എന്നിവയും പേര്, ലിംഗം, പ്രായം എന്നിവയും 139 അല്ലെങ്കില്‍ 5676714 ലേക്ക് സെന്‍ഡ് ചെയ്യണം.

3. ഒരു ട്രാന്‍സാക്ഷന്‍ ഐ.ഡി മറുപടിയായി ലഭിക്കും. ഇതിന് ട്രാന്‍സാക്ഷന്‍ ഐ.ഡിയും, വണ്‍ ടൈം പാസ് വേഡും മറുപടിയായി അയക്കണം.

4. ബുക്കിങ്ങ് കണ്‍ഫേം ചെയ്താല്‍ തുക അക്കൗണ്ടില്‍ നിന്ന് ഡിഡക്ട് ചെയ്യപ്പെടും.

VISIT SITE

Leave a Reply

Your email address will not be published. Required fields are marked *