റെയില്‍ അലാറം


ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ ഉറങ്ങുക എന്നത് പലരെ സംബന്ധിച്ചും അല്പം ആശങ്കാജനകമായിരിക്കും. കാരണം ഇറങ്ങേണ്ടുന്ന സ്ഥലം അറിയാതിരുന്നാല്‍ കാര്യങ്ങള്‍ ആകെ കുഴയും. നിലവില്‍ സ്റ്റേഷനുകള്‍ സംബന്ധിച്ച അറിയിപ്പുകളൊന്നും ട്രെയിനുകളില്‍ ലഭ്യമല്ല.

നാവഗേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Rail Alarm എന്ന ആപ്ലിക്കേഷന്‍ ഇവിടെയാണ് സഹായകരമാവുക. നിങ്ങള്‍ക്ക് ഇറങ്ങേണ്ടുന്ന സ്റ്റേഷനിലേക്ക് എത്രത്തോളം ദൂരമുണ്ട് എന്നറിയാനും ഇറങ്ങേണ്ടുന്ന സ്ഥലത്തെത്തുന്നതിന് 15 മിനുട്ട് മുമ്പ് അലാറം നല്കാനും ഈ ആപ്പ് സഹായിക്കും.
Rail App - Compuhow.com
ജി.പി.എസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പിന് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായിരിക്കണം എന്ന് പറയേണ്ടതില്ലല്ലോ.
ആദ്യം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് Add Trip എടുത്ത് നിങ്ങളുടെ ട്രെയിനും, ഡെസ്റ്റിനേഷനും സെലക്ട് ചെയ്യുക.
നിങ്ങള്‍ എവിടെയാണ് ഇപ്പോളുള്ളതെന്ന് വ്യക്തമായി അറിയാനാവും.

തുടര്‍ന്ന് അലാറം സെറ്റ് ചെയ്യാം. ഇറങ്ങേണ്ട സ്റ്റേഷന് 15 മുമ്പ് അലാറം അടിക്കും.
മറ്റ് ട്രെയിനുകളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും ഇതുപയോഗിച്ച് സാധിക്കും.

DOWNLOAD

Comments

comments