ക്വിസ് സ്ലൈഡ് – ക്വിസ് സ്ലൈഡ് ഷോകള്‍ നിര്‍മ്മിക്കാംനിങ്ങളുടെ ബ്ലോഗിലോ സൈറ്റിലോ ക്വിസുകള്‍ നല്കാറുണ്ടോ? മികച്ച രീതിയില്‍ സ്ലൈഡ് ഷോ ആയി ക്വിസുകള്‍ ക്രിയേറ്റ് ചെയ്താല്‍ അത് വളരെ ആകര്‍ഷകമായിരിക്കും. ഇത്തരം ഓണ്‍ലൈന്‍ സ്ലൈഡ് ഷോ ക്വിസുകള്‍ ക്രിയേറ്റ് ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു സര്‍വ്വീസാണ് QuizSlides. ഇത് ഫ്രീയായി ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ചിത്രവും ചോദ്യങ്ങളും നിങ്ങള്‍ക്ക് അപ് ലോഡ് ചെയ്യാം. ക്വിസ് പൂര്‍ത്തിയാകുമ്പോള്‍ ഒരു എംബഡബിള്‍ കോഡ് നിങ്ങള്‍ക്ക് ലഭിക്കും. ഇത് സൈറ്റിലോ, ബ്ലോഗിലോ ഇന്‍സെര്‍ട്ട് ചെയ്യാം.
പവര്‍ പോയിന്റ്, പി.ഡി.എഫ് ഫയലുകള്‍ ഇത്തരത്തില്‍ ക്വിസിനായി ഉപയോഗിക്കാം.
https://quizslides.com

Comments

comments