പുഷ് ബുള്ളറ്റ് – ആന്‍ഡ്രോയ്ഡിലേക്ക് ഡാറ്റ അയക്കാം


pushbullet - Compuhow.com
ഡാറ്റകളും, ഫയലുകളുമൊക്കെ ആന്‍ഡ്രോയ്ഡ് ഡിവൈസിലേക്ക് അയക്കാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് പുഷ് ബുള്ളറ്റ്. ഇതുപയോഗിച്ച് നേരിട്ട് സിസ്റ്റവുമായി കണക്ട് ചെയ്യുകയോ, ഫയല്‍ സിംങ്ക്രൊണൈസേഷന്‍ നടത്തുകയോ ചെയ്യാം.

ഇതുപയോഗിക്കാന്‍ ആദ്യം ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ആന്‍ഡ്രോയ്ഡ് 2.3 മുതലുള്ള വേര്‍ഷനുകളെ ഇത് പിന്തുണക്കും. ഇതിന് ശേഷം PushBullet സൈറ്റ് തുറന്ന് ഗൂഗിള്‍ അക്കൗണ്ടുമായി കണക്ട് ചെയ്യണം. ഇത് ചെയ്യുന്നത് വഴി കംപ്യൂട്ടറുമായി പെയര്‍ ചെയ്യപ്പെടും.

തുടര്‍ന്ന് കംപ്യൂട്ടറില്‍ നിന്ന് ഫയലുകളോ ടെക്സ്റ്റുകളോ ഷെയര്‍ ചെയ്യാം. സൈറ്റില്‍ അക്കൗണ്ട് തുറന്ന് ഫയല്‍ സെലക്ട് ചെയ്ത് Push It എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഫയലുകള്‍ സെന്‍ഡ് ചെയ്യാന്‍ പുഷ് ബുള്ളറ്റ് സൈറ്റില്‍ പോകുന്നതിന് പകരം ക്രോം, ഫയര്‍ ഫോക്സ് എന്നിവയ്ക്കുള്ള എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ചും പരിപാടി എളുപ്പത്തിലാക്കാം.

https://www.pushbullet.com/

Comments

comments