യു.എസ്.ബി ഡ്രൈവുകള്‍ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ ചില ടൂളുകള്‍


വൈറസ് പരത്തുന്നതില്‍ ഏറ്റവുമധികം കാരണമാകുന്ന വസ്തു പെന്‍ഡ്രൈവുകളാണല്ലോ. നെറ്റ് കണക്ഷനില്ലാത്ത കംപ്യൂട്ടറുകളിലും പെന്‍ഡ്രൈവ് ചെറുതല്ലാത്ത ഉപദ്രവം വരുത്തുന്നുണ്ട്. പെന്‍ഡ്രൈവുകളില്‍ നിന്നുള്ള വൈറസ് ബാധ തടയാന്‍ ഉപയോഗിക്കാവുന്ന ഏതാനും ടൂളുകള്‍ ഇതാ.
USB Write Protector
ഇതുപയോഗിച്ച് പെന്‍ഡ്രൈവില്‍ റൈറ്റിംഗ് തടയാം. ഉദാഹരണത്തിന് സിനിമ ഷെയര്‍ ചെയ്യാനുപയോഗിക്കുന്ന പെന്‍ഡ്രൈവ് ആദ്യമേ വൈറസ് ചെക്ക് നടത്തി സിനിമലോഡ് ചെയ്ത് ഈ ടൂള്‍ ഉപയോഗിക്കുക. പിന്നീട് എത്ര കംപ്യൂട്ടറുകളുമായും ബന്ധിപ്പിച്ചാലും വൈറസ് ബാധയുണ്ടാകില്ല. വളരെ ചെറിയ സൈസുമാത്രമുള്ള ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. റണ്‍ ചെയ്താല്‍ മതി. Enable write Protection in your USB Flash Drive, Turn Off the USB Write Protection.എന്നീ ഒപ്ഷന്‍സ് മാത്രമേ ഇതിലുള്ളു. അതിലൊന്ന് സെല്ക്ട് ചെയ്യുക. ഒകെ നല്കുക.
http://www.gaijin.at/dlusbwp.php
USB FireWall
ഇത് പേര് പോലെ തന്നെ പെന്‍ഡ്രൈവിനെ സംരക്ഷിക്കുന്നു. പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോഴേ ഇത് റണ്‍ ചെയ്യും. ഓട്ടോറണ്‍ പ്രോഗ്രാമുകളെ ഡെലീറ്റ് ചെയ്യാനും, പാര്‍ട്ടീഷനുകള്‍ സ്കാന്‍ ചെയ്യാനും ഇതിന് കഴിയും.
www.net-studio.org/application/usb_firewall.php
Panda USB Vaccine
ഓട്ടോറണ്‍ ഫങ്ഷനെ തടയാനുള്ള സംവിധാനം ഇതിലുണ്ട്. ഇതില്‍ ഒരു ഫയല്‍ ആഡ് ചെയ്യപ്പെടുകയും അത് മറ്റ് ഓട്ടോറണ്‍ കടക്കുന്നതും, മോഡിഫൈ ചെയ്യുന്നതും തടയുകയും ചെയ്യും. പെന്‍ഡ്രൈവുകളെ സംബന്ധിച്ച് ഏറ്റവുമധികം ശല്യം ചെയ്യുന്നവയാണല്ലോ ഓട്ടോറണ്‍ ഫയലുകള്‍.
http://download.cnet.com/Panda-USB-Vaccine/3000-2239_4-10909938.html

Comments

comments