വൈറസിനെ തടയാം !


Computer-virus - Compuhow.com
കംപ്യൂട്ടറില്‍ വൈറസ് അറ്റാക്കിനെ നേരിടേണ്ടി വന്നിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇന്‍റര്‍നെറ്റും, പെന്‍ഡ്രൈവുമൊക്കെ വഴി കംപ്യൂട്ടറില്‍ എത്തുന്ന വൈറസ് പല തരത്തിലാവും അവയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി കഷ്ടപ്പാടിലാക്കുന്നത്.
വൈറസ് അറ്റാക്ക് നടന്നതിന് ശേഷം പരിഹാരപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ ഉചിതം അല്പം മുന്‍ കരുതലെടുക്കുന്നത് തന്നെയാവും.

വിലപ്പെട്ട ഡാറ്റകളും പ്രോഗ്രാമുകളുമൊക്കെ നഷ്ടമാവുന്നത് തടയാന്‍ പ്രധാന മാര്‍ഗ്ഗം സിസ്റ്റം റീസ്റ്റോര്‍ എടുത്തുവെയ്ക്കുക എന്നതാണ്. എന്നാല്‍ ചില വൈറസുകള്‍ ഈ സംവിധാനം ഡിസേബിള്‍ ചെയ്യും.
ആദ്യമായി ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.

Start menu > All Programs >Accessories > System Tools >System Restore എടുക്കുക.
ഇത് തുറന്ന് വരുമ്പോള്‍ Restore my computer to an earlier state എന്നിടത്ത് ക്ലിക്ക് ചെയ്യുക.

ഇനി വൈറസ് ബാധയുണ്ടാകുന്നതിന് മുമ്പുണ്ടായിരുന്ന ഒരു തിയ്യതി സെലക്ട് ചെയ്യുക.Next ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുകയും Next അടിച്ച് റീബൂട്ട് ചെയ്യുകയും ചെയ്യാം.

2. ഇനി ചെയ്യാവുന്നത് വൈറസ് ചെക്ക് നടത്തുകയാണ്. വൈറസുകള്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒരു പക്ഷേ അവയെ ഡിറ്റക്ട് ചെയ്യാനാവാതെ വരും. ഇത് പരിഹരിക്കാന്‍ അവയെ നിശ്ചലാക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് RKill.

http://www.bleepingcomputer.com/download/rkill/

അഥവാ ഇതിനെയും വൈറസ് ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ iExplore എന്ന് ഇതിനെ റിനെയിം ചെയ്യുക.
തുടര്‍ന്ന് ആന്‍റി വൈറസ് പ്രോഗ്രാം ഉപയോഗിച്ച് അവയെ നീക്കം ചെയ്യാം.

3. വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇടയ്ക്കിടെ സിസ്റ്റം റീസ്റ്റോര്‍ ചെയ്യുന്നത് സിസ്റ്റത്തെ സുരക്ഷിതമാക്കാന്‍‌ സഹായിക്കും. ഇത് എങ്ങനെ എനേബിള്‍ ചെയ്യാമെന്ന് നോക്കാം.
Start Menu > Run എടുത്ത് സെര്‍ച്ച് ബോക്സില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്യുക.
Group Policy Folder വരുന്നതില്‍ Computer Configuration ക്ലിക്ക് ചെയ്യുക.
Administrative Template > System ഫോള്‍ഡറില്‍ പോവുക.

System Restore ല്‍ ക്ലിക്ക് ചെയ്യുക. ഗ്രൂപ്പ് പോളിസി വിന്‍ഡോയില്‍ വലത് വശത്ത് നിന്ന് Turn Off System Restore ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Disable ക്ലിക്ക് ചെയ്ത് ok നല്കുക.

സിസ്റ്റം റീസ്റ്റോര്‍ ഫോള്‍ഡറിലേക്ക് മടങ്ങി Turn Off Configuration എന്നത് ഡബീള്‍ ക്ലിക്ക് ചെയ്യുക.
Not configured സെലക്ട് ചെയ്ത് Ok ക്ലിക്ക് ചെയ്യുക.
ഇവ ചെയ്ത് കഴിഞ്ഞ ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments