പ്രൊജക്ടറുകള്‍ ചെറുതാകുമ്പോള്‍…


കയ്യില്‍ താങ്ങിപ്പിടിച്ച് കൊണ്ടുനടന്നിരുന്ന പ്രൊജക്ടറുകളുടെ കാലം കഴിയുകയാണ്. എത്രത്തോളം ചെറുതാക്കാം എന്നതാണ് ആധുനിക കംപ്യൂട്ടര്‍ ഉത്പന്നങ്ങളുടെ പ്രധാന നോട്ടം. മൊബൈലില്‍ പ്രൊജക്ടര്‍ ഘടിപ്പിച്ച് പുറത്തിറക്കിയിരുന്നെങ്കിലും അത് അത്ര വിജയിച്ചതായി കണ്ടിട്ടില്ല.

ഇവിടെ കൈവെള്ളയിലൊതുങ്ങുന്ന പ്രൊജക്ടറുമായി പ്രൊട്രോണിക്‌സ് എന്ന ഇന്ത്യന്‍ കമ്പനി വന്നിരിക്കുന്നു.
മിക്കവാറും എല്ലാ ഫയല്‍ ഫോര്‍മാറ്റുകളെയും ഇത് പിന്തുണക്കും. ഫഌഷ് മെമ്മറിയും, എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ടുമുണ്ട്. ഇന്ത്യയിലെ ആദ്യ ആന്‍ഡ്രോയ്ഡ് ബേസ്ഡ് പ്രൊജക്ടര്‍ എന്ന് ഇത് അവകാശപ്പെടുന്നു.
ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വേര്‍ഡ്,എക്‌സല്‍ , പവര്‍പോയിന്റ് എഡിറ്റ് ഫെസിലിറ്റി, ഇന്റേണല്‍ മെമ്മറി 8 ജി.ബി, (16 മാക്‌സിമം), ഇന്‍ബില്‍റ്റ് മീഡിയ പ്ലെയര്‍, 20000മണിക്കൂര്‍ ലാമ്പ് ലൈഫ്, 80 ഇഞ്ച് വരെ സ്‌ക്രീന്‍ സൈസ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.
കൂടുതലറിയാന്‍ സൈറ്റ് കാണുക. വില ലഭ്യമല്ല.

Comments

comments