പോലീസ് വേഷവുമായി വീണ്ടും പൃഥ്വി


Prithivraj is again coming in a police role

നവാഗതനായ ശ്യംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ പോലീസായി പൃഥി വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു. നാല്‍പ്പത്തിരണ്ടുകാരനായ ഡേവിഡ് ഏബ്രഹാം ഐപിഎസ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ഡേവിഡ് ഏബ്രഹാം. എങ്കിലും അടങ്ങിയിരിക്കാതെ, പൊലീസ് ക്രൈം റെക്കോര്‍ഡില്‍ രേഖപ്പെടുത്താത്ത ഒരു സംഭവത്തിനു പിന്നാലെ സത്യം തേടിയുള്ള ഡേവിഡിന്റെ ഏഴു ദിവസത്തെ യാത്രയാണ് സിനിമ.

ജനനി അയ്യരാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, വിനയ് ഫോര്‍ട്ട്, പ്രവീണ്‍ പ്രേം, പ്രശാന്ത് നാരായണ്‍, ടിജി രവി തുടങ്ങിയവരും എത്തുന്നു. അഖില്‍ പോളാണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ദീപക് ദേവ് സംഗീതം നല്‍കുന്നു. വാഗണ്‍, ഊട്ടി, ഗോവ എന്നിവിടങ്ങളാണ് സെവന്‍ത് ഡേയുടെ പ്രധാന ലൊക്കേഷനുകള്‍.

English Summary: Prithivraj is again coming in a police role

Comments

comments