ഫേസ്ബുക്കില്‍ ആനിമേഷന്‍ പോസ്റ്റ് ചെയ്യാം…


മിക്കവാറും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലൊന്നും ജിഫ് ആനിമേഷനുകള്‍ സപ്പോര്‍ട്ട് ചെയ്യില്ല. ഫേസ്ബുക്കും ഇതിന് അപവാദമല്ല. രസകരമായ ജിഫ് ആനിമേഷനുകള്‍ ഇന്‍റര്‍നെറ്റില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്കില്‍ വളരെ രസകരമായ തരത്തില്‍ ഇമേജുകള്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നവര്‍‌ക്ക് ആനിമേഷന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാവുന്നില്ല.
Gify - Compuhow.com
ഇതിനൊരു പരിഹരമാണ് GIPHY. ജിഫ് ആനിമേഷനുകളുടെ ഒരു വന്‍ കളക്ഷനാണ് GIPHY. ഇത് ഷെയര്‍ ചെയ്യാനുമാകും. അനുയോജ്യമായ ആനിമേഷനുകള്‍ കാറ്റഗറി നോക്കി സെലക്ട് ചെയ്യുകയോ, അതല്ലെങ്കില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയോ ചെയ്യാനാവും.

ഇത് ഉപയോഗപ്പെടുത്താന്‍ സൈറ്റ് സന്ദര്‍ശിച്ച് ഒരു ആനിമേഷന്‍ സെലക്ട് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ഇത് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഇമേജിന് താഴെ ഇടത് ഭാഗത്തായി ഒരു ലിങ്ക് കാണാം. അത് സെലക്ട് ചെയ്യുക.

ഇത് കോപ്പി ചെയ്ത് ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്യാം. അതില്‍ ക്ലിക്ക് ചെയ്താല്‍ ആനിമേഷന്‍ പ്ലേ ആയിക്കൊള്ളും.

http://giphy.com/

Comments

comments