കയ്യില്‍ കൊണ്ടുനടക്കാം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റവും


വിന്‍ഡോസ്, ലിനക്സ്, മാക് തുടങ്ങിയവ യു.എസ്.ബി ഡ്രൈവുകളില്‍ പോര്‍ട്ടബിള്‍ വേര്‍ഷനായി കൊണ്ടുനടക്കാം. നിങ്ങള്‍ മറ്റൊരു കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിങ്ങളുടെ ഇഷ്ട ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലെങ്കില്‍ ഇതില്‍ നിന്ന് റണ്‍ ചെയ്യാം. അതുപോലെ സിസ്റ്റം തകരാറിലാവുമ്പോഴും ഇത് ഉപയോഗിക്കാം.
വിന്‍ഡോസ് 8 ന്റെ വരെ പോര്‍ട്ടബിള്‍ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ലിനക്സ് പോര്‍ട്ടബിള്‍ വേര്‍ഷന്‍ പെന്‍ഡ്രൈവില്‍ ക്രിയേറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
ലിനക്സ് ബൂട്ട് ഡ്രൈവ് പെന്‍ഡ്രവില്‍ ക്രിയേറ്റ് ചെയ്യാന്‍ UNetbootin. എന്ന യൂട്ടിലിറ്റി ഉപയോഗിക്കാം.ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യുക. ഇനി ഏത് ലിനക്സ് വേര്‍ഷനാണോ നിങ്ങള്‍ക്ക് വേണ്ടത് അത് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
ശേഷം പെന്‍ഡ്രൈവ് നീക്കം ചെയ്യാം. പിന്നീട് ആവശ്യമുള്ളപ്പോള്‍ പെന്‍ഡ്രൈവ് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത് ലിനക്സ് ഉപയോഗിക്കാം. ഉപയോഗം കഴിഞ്ഞ് കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്ത് പെന്‍ഡ്രൈവ് ഇജക്ട് ചെയ്യുക. വീണ്ടും കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ വിന്‍ഡോസില്‍ തന്നെ കംപ്യൂട്ടര്‍ ഓണായിക്കൊള്ളും.

Comments

comments