പോര്‍ട്ടബിള്‍ ഗൂഗിള്‍ ക്രോം

നിങ്ങള്‍ക്ക് ഗൂഗിള്‍ ക്രോം ഏറ്റവും പ്രിയപ്പെട്ട ബ്രൗസറാണോ. ബ്രൗസ് ചെയ്യാന്‍ ക്രോം തന്നെ വേണമെന്ന് തോന്നാറുണ്ടോ. പലകംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സാധ്യമായെന്ന് വരില്ല. ഈ ആവശ്യം നിറവേറ്റാനാണ് ഗൂഗിള്‍ ക്രോം പോര്‍ട്ടബിള്‍ എഡിഷന്‍. ഇത് പെന്‍ഡ്രൈവില്‍ ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടു നടന്നാല്‍ നിങ്ങള്‍ക്ക് ഏത് കംപ്യൂട്ടറിലും ഇത് കണക്ട് ചെയ്ത് ബ്രൗസ് ചെയ്യാം.
ചെറിയ ചില വ്യത്യാസങ്ങള്‍ മെയിന്‍ബ്രൗസറില്‍ നിന്ന് ഇതിനുണ്ട്. എന്നാല്‍ അത് വലിയ ഒരു വിഷയമായി അനുഭവപ്പെടില്ല. ഇനി നിങ്ങള്‍ക്ക് പെന്‍ഡ്രൈവില്‍ നിന്ന് ഇത് ഒഴിവാക്കാന്‍ ഫോള്‍ഡര്‍ ഡെലീറ്റ് ചെയ്താല്‍ മതി.Download Chrome