ആന്‍ഡ്രോയ്ഡ് ഗെയിം പോര്‍ട്ടബിള്‍ ഡിവൈസ്


GameStick - Compuhow.com
ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ ചെറിയ സ്ക്രീനില്‍ കളിച്ച് മടുത്തോ? എന്നാല്‍ പിന്നെ ടി.വിയില്‍ വലുപ്പത്തില്‍ തന്നെ ആന്‍ഡ്രോയ്ഡ് ഗെയിമുകള്‍ കളിച്ചാലോ? ഇതിന് സഹായിക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ഗെയിം കണ്‍സോള്‍ പുറത്തിറങ്ങിയിരിക്കുന്നു. മൂന്ന് ഇഞ്ച് മാത്രം വലുപ്പമുള്ള പെന്‍ഡ്രൈവിന് സമാനമായ കണ്‍സോളാണിത്. എച്ച്.ഡി.എം.ഐ സപ്പോര്‍ട്ടുള്ള ടി.വിയുമായി ഇത് കണക്ട് ചെയ്യാം. നാല് പേര്‍ക്ക് വരെ ഇതില്‍ ഒരേ സമയം കളിക്കാനാവും.
Gamestick 2 - Compuhow.com
കണ്‍സോള്‍ ടി.വിയുമായി കണക്ട് ചെയ്ത് കയ്യിലൊതുങ്ങുന്ന കണ്‍ട്രോളര്‍ കയ്യില്‍ പിടിച്ച് കളിക്കാം. എല്ലാം പോക്കറ്റിലൊതുങ്ങുന്ന വലുപ്പം മാത്രം. വയറുകളും കേബിളുകളും നീണ്ട് കിടന്ന് ശല്യവും ചെയ്യില്ല – ഫുള്ളി വയര്‍ലെസ്.
പേരന്‍റെല്‍ കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങിയ gamestick വൈകാതെ ഇന്ത്യയിലും എത്തിയേക്കാം.
കുടുതല്‍ വിവരങ്ങള്‍ക്ക് സൈറ്റ് സന്ദര്‍ശിക്കുക.

VISIT SITE

Comments

comments