ഓഫ് ലൈന്‍ വായനക്ക് Pocket


Pocket Offline reader - Compuhow.com
മുഴുവന്‍ സമയവും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു സംവിധാനമാണ് Pocket. നെറ്റ് ലഭ്യമല്ലാത്ത അവസരത്തില്‍ വായിക്കുന്നതിനായി പേജുകളും, കൂടാതെ ഇമേജുകളും, വീഡിയോകളും വരെ ഇതില്‍ സേവ് ചെയ്യാനാകും.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഈ സര്‍വ്വീസ് ഒരു ബുക്ക് മാര്‍ക്‍ലെറ്റായി ബ്രൗസറുകളില്‍ ഉപയോഗിക്കാം. നിലവില്‍ ക്രോമിലും, ഫയര്‍ഫോക്സിലും ഇത് ഉപയോഗിക്കാനാവും.
വേണമെങ്കില്‍ സേവ് ചെയ്യുന്നവ ടാഗ് ചെയ്ത് ഉപയോഗം എളുപ്പമാക്കുകയും ചെയ്യാം. ട്വിറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇത് ഉപയോഗപ്പെടുത്താം.
സേവ് ചെയ്ത മാറ്ററുകള്‍ വെബ് വ്യുവിലോ, ആര്‍ട്ടിക്കിള്‍ വ്യുവിലോ കാണാം. വായനയാണ് ഉദ്ദേശമെങ്കില്‍ ആര്‍ട്ടിക്കിള്‍ വ്യുവാണ് ഉചിതം.

http://getpocket.com/

Comments

comments