All Player 5.2


മീഡിയ പ്ലെയറുകള്‍ക്ക് ഒരു പഞ്ഞവുമില്ല. വിന്‍ഡോസ് മീഡിയ പ്ലെയര്‍, വി.എല്‍.സി പ്ലെയര്‍ തൊട്ട് നൂറുകണക്കിന് പ്ലെയറുകള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. വളരെ അഡ്വാന്‍സ്ഡ് ആയ ഒരു മീഡിയ പ്ലെയറാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വി.എല്‍.സി പ്ലെയര്‍ പോലെ അത്ര സുപരിചിതമല്ലെങ്കിലും ഇന്റര്‍നെറ്റില്‍ ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഒന്നാണ് All player 5.2
നിലവിലുളള ബഹുഭൂരിപക്ഷം വീഡിയോ, ഓഡിയോ ഫോര്‍മാറ്റുകളും ഇത് പ്ലേ ചെയ്യുമെന്നത് ഒരു മികവായി പറയാം. കോഡകുകള്‍ അപ്‌ഡേറ്റ് ചെയ്യാനും ഇതില്‍ സൗകര്യമുണ്ട്.
മറ്റൊരു സവിശേഷത സബ്‌ടൈറ്റില്‍ സപ്പോര്‍ട്ടാണ്. ഇന്റര്‍നെറ്റില്‍ നിന്ന് സപ്പോര്‍ട്ടിങ്ങ് സബ്‌ടൈറ്റില്‍ ഇതിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് പ്ലേ ചെയ്യാം.
RAR ഫയലുകള്‍ അണ്‍സിപ് ചെയ്യാതെ തന്നെ പ്ലേ ചെയ്യാം, സി.ഡി. ഡി.വി.ഡി പ്ലേബാക്ക് സപ്പോര്‍ട്ട്, ബില്‍റ്റ് ഇന്‍ വീഡിയോ കണ്‍വെര്‍ട്ടര്‍, ടു മോണിറ്റര്‍ സപ്പോര്‍ട്ട്, ഡോള്‍ബി സപ്പോര്‍ട്ട്, എ.വി.ഐ ഡോക്ടര്‍ ( ഡാമേജായ എ.വി.ഐ ഫയലുകള്‍ റിപ്പയര്‍ ചെയ്യാന്‍), ഓട്ടോമാറ്റിക് ഷട്ട് ഡൗണ്‍ എന്നിവയും എടുത്ത് പറയേണ്ട സവിശേഷതകളാണ്.
www.allplayer.org

Comments

comments