ക്രോമില്‍ പിയാനോ വായിക്കാം – കളര്‍പിയാനോ



കംപ്യൂട്ടറില്‍ പ്ലേ ചെയ്യുന്ന വിര്‍ച്വല്‍ പിയോനോകളും, കീബോര്‍ഡുകളും കണ്ടിട്ടുണ്ടാകും. ഒറിജിനലിന്‍റേത് പോലെ തന്നെ കീകള്‍ ക്രമീകരിച്ച ഇത്തരം പ്രോഗ്രാമുകള്‍ നേരംപോക്കിന് ഉപയോഗിക്കാറുണ്ട്. ശരിക്കും ഒറിജിനല്‍ പിയോനോയുടെ ഫങ്ഷന്‍സെല്ലാം ഇതിലുണ്ടാവും. മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍റ്സ് ഏതെങ്കിലും പഠിക്കണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. മുതിര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ അത്തരം പരിപാടി മറ്റുള്ളവരെങ്ങനെ നോക്കിക്കാണുമെന്ന് ചിന്തയുമാകും. അത്തരം ആളുകള്‍ക്കും പ്രയോഗിച്ച് നോക്കാവുന്നവയാണ് വിര്‍ച്വല്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍റുകള്‍.
ColorPiano എന്നത് ഒരു ക്രോം എക്സ്റ്റന്‍ഷനാണ്. ബ്രൗസര്‍ വിന്‍ഡോയില്‍ തന്നെ ഇത് പ്ലേ ചെയ്യാം. പിയോനോ വായനയില്‍ താല്പര്യമുള്ളവര്‍ക്ക് അടിസ്ഥാന പാഠങ്ങള്‍ പഠിക്കാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്. MIDI ഫോര്‍മാറ്റ് സോങ്ങുകള്‍ ഇതില്‍ പ്ലേ ചെയ്യാം. ഡാറ്റബേസിലല്ലാതെ നിങ്ങളുടെ കംപ്യൂട്ടറിലുണ്ടെങ്കില്‍ അത് ഡ്രാഗ് ചെയ്ത് പ്രോഗ്രാമിലേക്ക് ഇട്ടാല്‍ മതി, പ്ലേ ആയിക്കൊള്ളും. ഇതിന് പുറമേ സ്പീഡ് കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.

Download

Comments

comments