SWF Flash ഗെയിമുകള്‍ ഓഫ് ലൈനായി കളിക്കാം


FlashLogo - Compuhow.com
ഗെയിമിങ്ങിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഫോര്‍മാറ്റാണ് SWF. ഓണ്‍ലൈനായി ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഗെയിമുകളുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം ഗെയിമുകള്‍ ഓഫ് ലൈനായി കളിക്കാനുള്ള ഡൗണ്‍ലോഡിങ്ങ് സാധ്യമല്ല. എന്നാല്‍ നേരിട്ടല്ലാതെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ഫ്ലാഷ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

File2HD.com എന്ന സൈറ്റ് വഴിയാണ് ഈ ഡൗണ്‍ലോഡിങ്ങ് സാധ്യമാവുക. ഈ സൈറ്റില്‍ പോയി അവിടെ flash ഗെയിമുള്ള സൈറ്റ് അഡ്രസ് എന്റര്‍ ചെയ്യുക. തുടര്‍ന്ന് ടേംസ് എഗ്രി ചെയ്യുക.
Flash game download - Compuhow.com
തുടര്‍ന്ന് Get Files ക്ലിക്ക് ചെയ്താല്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഫയലുകള്‍ കാണിക്കും.
ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യാം. തുടര്‍ന്ന് ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Save Link As ക്ലിക്ക് ചെയ്യുക. ഇതോടെ ഗെയിം ഡൗണ്‍ലോഡാവും.

ഇത് കളിക്കാന്‍ ഫ്ലാഷ് പ്ലെയറുപയോഗിക്കുകയോ, ബ്രൗസറിലേക്ക് ഫയല്‍ ഡ്രാഗ് ചെയ്തിട്ട് അവിടെയോ കളിക്കാം.

http://file2hd.com/

Comments

comments