Pixlr ഇപ്പോള്‍ പ്രോഗ്രാം രൂപത്തില്‍


Pixlr - Compuhow.com
ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിങ്ങ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി സര്‍വ്വീസുകളില്‍ പ്രമുഖമായതാണ് Pixlr. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകളായും ഇത് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ അത്യാവശ്യം വേണ്ടുന്ന എഡിറ്റിംഗുകളൊക്കെ ഇതില്‍ ചെയ്യാനാവും. എന്നാലിപ്പോള്‍ Pixlr ഡെസ്ക്ടോപ്പ് വേര്‍ഷനായി പുറത്തിറക്കിയിരിക്കുകയാണ്.

വെബ്എഡിറ്റിംഗ് പ്രോഗ്രാമുകളുടെ പ്രധാന പ്രത്യേകത അവയില്‍ ലഭ്യമാകുന്ന ഫില്‍റ്ററുകളാണ്. Pixlr ലും ഇത്തരം ഫില്‍റ്ററുകള്‍ നിരവധിയുണ്ട്.ഇതിന് പുറമേ റെഡിമെയ്ഡ് ടാറ്റൂകളും നേരിട്ട് ചിത്രത്തില്‍ ചേര്‍ക്കാം.

ടെക്സ്റ്റ് ആഡ് ചെയ്യുക, ക്രോപ്പിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇതിലുണ്ട്. പ്രോഗ്രാമിന് ഒരു പ്രോ വേര്‍ഷന്‍ കൂടിയുണ്ട്. ഇന്‍സ്റ്റാഗ്രാം സ്റ്റൈല്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാം.

https://pixlr.com/desktop

Comments

comments