ഡെസ്ക് ടോപ്പില്‍ ഫോട്ടോഫ്രെയിം

ഫോട്ടോഫ്രെയിമുകള്‍ ഓഫിസുകളിലും മറ്റും ഇന്ന് ഉപയോഗിക്കാറുണ്ടല്ലോ. സേവ് ചെയ്തിട്ടിരിക്കുന്ന ചിത്രങ്ങള്‍ സ്ലൈഡ് ഷോ ആയി ഇതില്‍ കാണിച്ചുകൊണ്ടിരിക്കും. ഇതുപോലെ നിങ്ങളുടെ കംപ്യൂട്ടറിന്റെ ഡെസ്ക്ടോപ്പിലും വിര്‍ച്വല്‍ ഫോട്ടോ ഫ്രെയിം സെറ്റ് ചെയ്യാനാവും. ഇതുപയോഗിച്ചാല്‍ സ്ക്രീന്‍സേവറുകളുടെ രൂപത്തിലല്ലാതെ ചെറിയ വിന്‍ഡോയില്‍ ചിത്രങ്ങള്‍ സ്ലൈഡ് ഷോ ആയി കാണാം. Free Photo Frame എന്ന പ്രോഗ്രാമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ഒരു ചെറിയ ഫ്രെയിം വിഡ്ജറ്റ് ഡെസ്ക്ടോപ്പില്‍ വരും. ഇതിന്‍റെ ഫ്രെയിം മാറ്റാനും ചിത്രങ്ങള്‍ ചേര്‍ക്കാനും വിഡ്ജറ്റിന് മേലെ ഡബിള്‍ ക്ലിക്ക് ചെയ്യുകയോ, റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍ടെക്സ്റ്റ് മെനു എടുക്കുകയോ ചെയ്യുക.
Free-Photo-Frame_Compuhow.com
ഇരുപതോളം ഫ്രെയിം ഡിസൈനുകള്‍ ഇതിലുണ്ട്. സ്ലൈഡ് ഷോ ആയികാണിക്കേണ്ടുന്ന ഇമേജുകളുടെ ഫോള്‍ഡര്‍ സെലക്ട് ചെയ്ത്, ഡിലേ ടൈമും നല്കാം. വിന്‍ഡോസ് സ്റ്റാര്‍ട്ട് അപ്പില്‍ ഓട്ടോമാറ്റിക്കായി ഈ പ്രോഗ്രാം റണ്‍ ചെയ്യണമോയെന്നും നിശ്ചയിക്കാം.
വിന്‍ഡോസ് എക്സ്.പി മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും.
http://freedesktopsoft.com/freephotoframe.html

Leave a Reply

Your email address will not be published. Required fields are marked *