പി.ഡി.എഫ് ഓള്‍ റൗണ്ടര്‍


പലപ്പോഴും ഇമേജുകളില്‍ നിന്ന് ടെക്സ്റ്റ് വേര്‍തിരിച്ചെടുക്കേണ്ട ആവശ്യം വരാറുണ്ടാവാം. ടൈപ്പിംഗ് ജോലി കുറയ്ക്കാനായി പലരും ഇത്തരത്തില്‍ ചെയ്യാറുണ്ട്. പി.ഡി.എഫ് ഫയലുകളുടെ കാര്യത്തിലും ഇതുണ്ടാവാം. പി.ഡി.എഫ് ഫയലുകള്‍ മറ്റ് ഫോര്‍മാറ്റുകളിലേക്ക് കണ്‍വെര്‍ട്ട് ചെയ്യലും ഇമേജാക്കലും പലപ്പോഴും ആവശ്യം വരുന്നവയാകും.

Pdf shaper - Compuhow.com

ഇത്തരത്തില്‍ പി.ഡി.എഫ് സംബന്ധമായ മിക്ക ജോലികളും ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് PDF Shaper.
ഒരു ഓള്‍ ഇന്‍ വണ്‍ പി.ഡി.എഫ് ടൂള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. സോഴ്സ് ഫയലില്‍ നിന്ന് ടെക്സ്റ്റ് എക്സ്ട്രാക്ട് ചെയ്യുക, ഇമേജുകള്‍ എക്സ്ട്രാക്ട് ചെയ്യുക, പി.ഡി.എഫിനെ ഇമേജാക്കുക, പി.ഡി.എഫിനെ ആര്‍.ടി.എഫ് ഫോര്‍മാറ്റിലാക്കുക, പി.ഡി.എഫ് മെര്‍ജ്, സ്പ്ലിറ്റ്, പി.ഡി.എഫ് എന്‍ക്രിപ്ഷന്‍, ഡി ക്രിപ്ഷന്‍ എന്നിവയെല്ലാം ഈ പ്രോഗ്രാം വഴി സാധ്യമാകും.

വിന്‍ഡോസ് എക്സ്.പി മുതലുള്ള വേര്‍ഷനുകളില്‍ 32 ബിറ്റ്, 64 ബിറ്റുകളില്‍ PDF Shaper ലഭ്യമാണ്. ഇത് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പി.ഡി.എഫ് സംബന്ധമായ പണികള്‍ പല ടൂളുകള്‍ ഉപയോഗിച്ച് ചെയ്യുന്നതിന് പകരം നേരിട്ട്, ഒരിടത്ത് ചെയ്യാന്‍ ഇത് ഉപയോഗപ്പെടുത്താം.

DOWNLOAD

Comments

comments